Monday, February 21, 2011

Grand Kerala Cottage Industry - making bombs.


നാദാപുരത്ത്‌ 9 സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

നാദാപുരം: ചേലക്കാട്ട്‌ വീടിനോടു ചേര്‍ന്നുള്ള വിറകുപുരയില്‍നിന്ന്‌ ഒമ്പത്‌ സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പൂശാരിമുക്കിലെ വലിയവീട്ടില്‍ കക്കാട്ട്‌ അബ്‌ദുള്‍ ഖാദറിന്റെ വീട്ടില്‍നിന്നാണു ബോംബുകള്‍ കണ്ടെടുത്തത്‌.

കല്ലാച്ചി ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായ ഖാദര്‍ ഇപ്പോള്‍ നാദാപുരം ബി.ആര്‍.സിയിലാണ്‌. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു നാദാപുരം എസ്‌.ഐ. നോബിളിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ്‌ സ്‌ക്വാഡുമെത്തിയാണ്‌ ഒളിപ്പിച്ചുവച്ച ബോംബുകള്‍ കണ്ടെടുത്തത്‌. പ്ലാസ്‌റ്റിക്‌ ബക്കറ്റിലാക്കി വിറകിനിടയില്‍വച്ച നിലയിലായിരുന്നുവെന്നു പോലീസ്‌ പറഞ്ഞു. ശനിയാഴ്‌ച നാദാപുരം സ്‌റ്റേഷന്‍ പരിധിയില്‍ വ്യാപക റെയ്‌ഡ് നടത്തിയിരുന്നു.
============================================

No comments:

Post a Comment