Beauty tips
സുന്ദരിയാവാന് 15 വഴികള്
ഒരൗണ്‍സ് തേന് അര ഔണ്‍സ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം നിത്യവും രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുക. അമിതവണ്ണം കുറയ്ക്കാന് ഇതു സഹായിക്കും.
രണ്ടോ മൂന്നോ കാബേജ് ഇലയുടെ നീരെടുത്ത് ഏഴു ഗ്രാം യീസ്റ്റും ഒരു ടീസ്പൂണ് തേനും ചേര്‍ത്ത് നല്ല കനത്തില് പുരട്ടുക. പത്തോ, പതിനഞ്ചോ മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. കൈകാലുകളിലും മുഖത്തും ചര്‍മത്തിന് തിളക്കം കിട്ടും.
എള്ളും അമുക്കുരപ്പൊടിയും യോജിപ്പിച്ച് ദിവസേന രാത്രി നേരത്ത് തേനില്‍ക്കുഴച്ച് കഴിച്ചാല് ശരീരത്തിന് നല്ല തുടിപ്പുണ്ടാവും.
ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് തേച്ചു കുളിച്ചാല് വസൂരിക്കലകള് നിശ്ശേഷം മാഞ്ഞുപോകും.
ദീര്‍ഘനേരം വായിക്കുന്നവര്‍ക്കും ഉറക്കമൊഴിക്കുന്നവര്‍ക്കും കണ്‍തടങ്ങളില് കറുപ്പ് കാണാറുണ്ട്. ഇതിന് വെള്ളരിക്കാ നീര് പുരട്ടുന്നത് നല്ലതാണ്. ഒരു മണിക്കൂര് കഴിഞ്ഞ് കഴുകിക്കളയാം.
ശരീരത്തിലെ അനാവശ്യ മേദസ്സ് കുറയ്ക്കാനും ദേഹവടിവ് നിലനിര്‍ത്താനും പോഷകാംശങ്ങളടങ്ങിയ ഭക്ഷണം പ്രധാനമാണ്. പച്ചക്കറികള്, പഴങ്ങള്, കൂണുകള് എന്നിവ നന്നായി കഴിക്കുക. വിറ്റാമിനുകള്, ധാതുലവണങ്ങള് എന്നിവ അടങ്ങിയ കൂണുകള് അമിനോ ആസിഡുകളുടെ കലവറയാണ്.
നല്ല തണുപ്പുള്ള കാലത്ത് ചര്‍മത്തില് ഉണ്ടാകുന്ന മൊരിച്ചില് ഒഴിവാക്കാനും വഴിയുണ്ട്. വെള്ളത്തില് മൂന്നു നാലു തുള്ളി ഒലിവെണ്ണ ചേര്‍ത്ത് കുളിക്കാനുപയോഗിക്കുക.
ചിലര്‍ക്ക് മുഖത്ത് രോമം വളരുന്നത് കാണാറുണ്ട്. ഇത് പരിഹരിക്കാന് മഞ്ഞള് കട്ടിയായി പൂശുന്നത് ശീലമാക്കാം. രാവിലെ കഴുകിക്കളയുക. ക്രമേണ രോമം മുഴുവന് കൊഴിഞ്ഞുപോകും.
ചിലര്‍ക്ക് വരണ്ട ചര്‍മമായിരിക്കും. ഇതിന് ഉലുവ നല്ലൊരു ഔഷധമാണ്. ഉലുവയരച്ച് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം ചൂടുവെള്ളത്തില് മുഖം കഴുകുക. മാര്‍ദ്ദവവും കാന്തിയും കൈവരും.
വിളര്‍ച്ച ഒഴിവാക്കാന് നിത്യവും ഓരോ ഗ്ലാസ് തക്കാളിനീര് കഴിക്കുന്നത് ഗുണം ചെയ്യും. മുഖക്കുരു മാറാന് പഴുത്ത മധുരനാരങ്ങയുടെ തൊലിയും മരമഞ്ഞള്‍തോലും കൂട്ടിയരച്ച് ഉറങ്ങുന്നതിനു മുമ്പ് പുരട്ടി കാലത്ത് കഴുകിക്കളയുക. കുരുക്കള് കരിഞ്ഞുണങ്ങി ഇല്ലാതെയാവും.
അകാലനര തടയാന് വൈറ്റമിന് ബി, കോപ്പര്, അയേണ്, അയഡിന് എന്നിവ അടങ്ങിയിട്ടുള്ള നെല്ലിക്ക, കാരറ്റ്, ഏത്തക്കായ കഴിക്കുക.
വിയര്‍പ്പുമൂലമുള്ള ദുര്‍ഗന്ധം ഒഴിവാക്കാന് കുളിക്കുന്നതിന് മുമ്പ് ശരീരത്തില് മഞ്ഞള് അരച്ച് പുരട്ടുന്നത് സഹായിക്കും. ശേഷം അര മണിക്കൂര് കഴിഞ്ഞ് കുളിച്ചാല് മതി.
കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ തിളപ്പിക്കുക. തലമുടി വളരുന്നതിന് മാത്രമല്ല നര വരാതിരിക്കാനും നല്ലതാണ്. തലമുടിക്ക് നല്ല മിനുസവും തിളക്കവും കിട്ടുകയും ചെയ്യും.
തലമുടി കഴുകുന്ന വെള്ളത്തില് രണ്ടു മൂന്നു തുള്ളി പനിനീര് ചേര്‍ത്താല് മുടിക്ക് തിളക്കമേറും.
കയ്യോന്നി ഇടിച്ച് പിഴിഞ്ഞ് എടുത്ത നീരില് സമം വെളിച്ചെണ്ണ ചേര്‍ത്ത് അതില് രണ്ട് മണി കുരുമുളക് കൂടി ഇട്ട് തിളപ്പിക്കുക. കുരുമുളക് പൊട്ടി വരുമ്പോള് എണ്ണയിറക്കി ഉപയോഗിക്കുക. ഇത് തലമുടി തഴച്ച് വളരാന് സഹായിക്കും. മുടിയിലെ കായ പോവാനും മുടികൊഴിച്ചില് തടയാനും വഴിയുണ്ട്. തേങ്ങാപ്പാലില് ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില് തേച്ച് പിടിപ്പിച്ചാല് മുടികൊഴിച്ചില് ശമിക്കും. കാപ്പിപ്പൊടിയും മൈലാഞ്ചിയും തലയില് തേച്ച് പിടിപ്പിക്കുന്നതും മുടിയിലെ കായ് പോകാന് സഹായിക്കും.
ഗീത ഹരിഹരന്
No comments:
Post a Comment