വര്‍ഗീസ് വധക്കേസ്: വിചാരണ ഇന്ന് മുതല്‍
Posted on: 06 Apr 2010
കൊച്ചി: നക്‌സലൈറ്റ് നേതാവ് വര്‍ഗീസ് വധക്കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്.
മുന്‍ ഡിജിപി വിജയന്‍, മുന്‍ ഐജി ലക്ഷ്മണ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. മറ്റൊരു പ്രതിയായ കോണ്‍ ബിള്‍ രാമചന്ദ്രന്‍ നായര്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ചിരുന്നു. 40 വര്‍ഷമുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ഗീസിന്റെ സഹോദരന്മാരായ അരിക്കാട് തോമസ്, ജോസഫ് എന്നിവരെ കോടതിയില്‍ വിസ്തരിക്കും. പ്രോസിക്യൂഷന്‍ ഭാഗത്ത് എഴുപതോളം സാക്ഷികളുണ്ട്.
1970 ഫെബ്രുവരി 18ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം താന്‍ വര്‍ഗീസിനെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് കോണ്സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലാണ് കേസിന് ആസ്പദമായത്. രാമചന്ദ്രന്‍ നായരുടെ പരാതിയെ തുടര്‍ന്ന് 1999ലായിരുന്നു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

No comments:
Post a Comment