Sunday, April 4, 2010

A Pakistani joke?

കസബിനെ 'പിടിക്കാന്‍' പാകിസ്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി

Posted on: 04 Apr 2010


ഇസ്‌ലാമബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വിചാരണ നേരിടുന്ന അജ്മല്‍ കസബിനെയും ഫഹിം അന്‍സാരിയെയും അറസ്റ്റുചെയ്യാന്‍ റെഡ് കോര്‍ണര്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ ഇന്റര്‍പോളിനെ സമീപിച്ചു. കസബിനെയും അന്‍സാരിയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഭീകരവിരുദ്ധകോടതി തള്ളിയതോടെയാണ് പാകിസ്താന്‍ പുതിയ നീക്കം നടത്തിയത്. ഇരുവരും ഇന്ത്യയില്‍ തടങ്കലിലാണെങ്കിലും തങ്ങളെ സംബന്ധിച്ചിടത്തോളം പിടികിട്ടാപ്പുള്ളികളാണെന്ന നിലപാട് സ്ഥാപിച്ചെടുക്കാനായാണ് പാക് അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യമെന്ന് കരുതുന്നു.

സ്‌പെഷല്‍ പബ്ലിക്‌പ്രോസിക്യൂട്ടര്‍ മാലിക് റാബ് നവാസ് മൂണ്‍, മുംബൈ ഭീകരാക്രമണക്കേസ് വിചാരണ നടക്കുന്ന ഭീകരവിരുദ്ധ കോടതിയിലാണ് ഇന്റര്‍പോളിനെ സമീപിച്ച കാര്യം വെളിപ്പെടുത്തിയത്.

No comments:

Post a Comment