Thursday, April 1, 2010

Food Prices on the rise!

ഭക്ഷ്യ വില സൂചിക 16.35 ശതമാനമായി

Posted on: 01 Apr 2010

ന്യൂഡല്‍ഹി : രാജ്യത്ത് പണപ്പെരുപ്പം രണ്ടക്കമായി വര്‍ധിക്കുമെന്ന് വ്യക്തമായ സൂചന നല്‍കി ഭക്ഷ്യ വില സൂചികയില്‍ വീണ്ടും വര്‍ധന. വാര്‍ഷിക ഭക്ഷ്യ വില സൂചിക മാര്‍ച്ച് 20ന് അവസാനിച്ച ആഴ്ചയില്‍ 16.35 ശതമാനമായി വര്‍ധിച്ചു. തൊട്ടു മുന്‍ ആഴ്ച ഇത് 16.22 ശതമാനമായിരുന്നു. ധാന്യങ്ങള്‍, പാല്‍ എന്നിവയുടെ വില ഉയര്‍ന്നതാണ് ഭക്ഷ്യ വില സൂചിക ഉയരാന്‍ കാരണം.

ഇന്ധന വില സൂചികയും വര്‍ധിച്ചിട്ടുണ്ട്. സൂചിക കഴിഞ്ഞ ആഴ്ചയിലെ 12.68 ശതമാനത്തില്‍ നിന്ന് 12.75 ശതമാനമായാണ് വര്‍ധിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ ഇന്ധന വില ഉയര്‍ന്നതാണ് സൂചികയിലെ വര്‍ധനവിന് കാരണം.

നില തുടരുകയാണെങ്കില്‍ റിസര്‍വ് ബാങ്ക് ഏപ്രിലില്‍ വീണ്ടു നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. 10 ശതമാനത്തോടടുക്കുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

Print

No comments:

Post a Comment