Sunday, April 4, 2010

Threat from within!

ഒറീസയില്‍ നക്‌സല്‍ ആക്രമണം: 10 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: 04 Apr 2010

കൊരാപുത്ത്: ഒറീസയില്‍ സുരക്ഷാ ഭടന്‍മാര്‍ക്ക് നേരെയുണ്ടായ മാവോവാദി ആക്രമണത്തില്‍ 10 പേര്‍ സൈനികര്‍ കൊല്ലപ്പെട്ടു. കുഴിബോംബ് സ്‌ഫോടനത്തിലാണ് സുരക്ഷാ ഭടന്‍മാര്‍ കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. കൊരാപത്ത് ജില്ലയില്‍ ബൈപാരിഗുഡ മേഖലയിലെ താങ്കിനിഗുഡയില്‍ നിന്ന് ജവാന്‍മാരുമായി പോകുമ്പോള്‍ വഴിയില്‍ മരം വീണുകിടക്കുന്നുണ്ടായിരുന്നു. ജവാന്‍മാര്‍ വാഹനത്തില്‍ നിന്നിറങ്ങി മരം നീക്കുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിക്കുകയാണുണ്ടായത്.

മാവോയിസ്റ്റ് ഗറില്ലകളാണ് ആക്രമണം നടത്തിയതെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജീവ് പാണ്ഡ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ വാഹനം പൂര്‍ണ്ണാമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഈ മേഖലയില്‍ സുരക്ഷാ ഭടന്‍മാരും തീവ്രവാദികളും തമ്മില്‍ വെടിവെപ്പുമുണ്ടായി.

No comments:

Post a Comment