Thursday, April 1, 2010

കാണ്ഡമാല്‍ കലാപം: ഏഴ് പേര്‍ക്ക് രണ്ട് വര്‍ഷം തടവ്‌

Posted on: 01 Apr 2010

ഫുലബാനി: കാണ്ഡമാല്‍ കലാപക്കേസില്‍ ഏഴ് പ്രതികള്‍ക്ക് രണ്ട് വര്‍ഷം കഠിന തടവ്. 2008 ലുണ്ടായ കലാപത്തില്‍ 21 പ്രതികളെ ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റവിമുക്തരാക്കി. വി.എച്ച്.പി നേതാവായിരുന്ന ലക്ഷ്മികാന്ത് സരസ്വതിയുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ കലാപത്തിനിടെ വീടുകള്‍ക്ക് തീവെച്ചത് ഉള്‍പ്പടെ അഞ്ച് കേസുകളിലാണ് കോടതി ഇന്ന് വിധിപറഞ്ഞത്.

ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ 2500 രൂപ വീതം പിഴയും നല്‍കണം. പിഴ നല്‍കാത്ത പക്ഷം ആറ് മാസം കൂടി അധികമായി ശിക്ഷ അനുഭവിക്കണം. തികാബലി പ്രദേശത്ത് ഒരു വീടിന് തീവെച്ച കേസിലെ 10 പ്രതികളെ തെളിവുകളുടെ അഭാവത്തിലാണ്ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി.ആര്‍. ദാസ് വെറുതെവിട്ടുകൊണ്ട് ഉത്തരവായത്

No comments:

Post a Comment