Thursday, April 8, 2010

Fence eats the crop! Beware!

എകൈ്‌സസ് ഓഫീസുകളില്‍ റെയ്ഡ്; മാസപ്പടി ഡയറിയും പണവും പിടിച്ചെടുത്തു

Posted on: 08 Apr 2010



തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എകൈ്‌സസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 30,000-ത്തോളം രൂപയും ഓഫീസര്‍മാര്‍ക്ക് കൈക്കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട ഡയറികളും പിടിച്ചെടുത്തു.

റെയ്ഡില്‍ മറ്റ് നിരവധി ക്രമക്കേടുകളും കണ്ടെത്തി. അബ്കാരി ലൈസന്‍സുകള്‍ പുതുക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട് എകൈ്‌സസ് ഓഫീസുകളില്‍ അഴിമതി നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് വിജിലന്‍സ് ഡയറക്ടര്‍ കെ.പി. സോമരാജന്‍ അറിയിച്ചു.

ഇടുക്കി ജില്ലയിലെ എകൈ്‌സസ് ഡിവിഷണല്‍ ഓഫീസിലും റെയ്ഞ്ച് ഓഫീസിലും നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 24,645 രൂപ പിടിച്ചെടുത്തു.

അബ്കാരി ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതിന് പറ്റിയ പണമാണിതെന്ന് വിജിലന്‍സ് കണ്ടെത്തി. പാലക്കാട് എകൈ്‌സസ് ഡിവിഷണല്‍ ഓഫീസില്‍ നിന്നും എകൈ്‌സസ് ഓഫീസര്‍മാര്‍ക്ക് മാസപ്പടി നല്‍കുന്നതുസംബന്ധിച്ച ഡയറി പിടിച്ചെടുത്തു.

ഡിവിഷണല്‍ ഓഫീസര്‍ 14,600 രൂപയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 9000 രൂപയും റെയ്ഞ്ച് ഓഫീസര്‍മാര്‍ 7500 രൂപ നിരക്കിലും മാസപ്പടി കൈപ്പറ്റുന്നുവെന്ന കുറിപ്പ് വിജിലന്‍സ് കണ്ടെടുത്തു. കള്ളുഷാപ്പ് ലൈസന്‍സ് പുതുക്കിനല്‍കുന്നതിനുള്ള അപേക്ഷകള്‍ മിക്ക ജില്ലകളിലും തീര്‍പ്പാക്കാതെ വെച്ചിരിക്കുന്നത് വിജിലന്‍സ് പിടിച്ചെടുത്തു.

മലപ്പുറത്തുനിന്നും ഇത്തരത്തിലുള്ള 264 അപേക്ഷകളും കൊല്ലത്തുനിന്ന് 52 അപേക്ഷകളും പിടിച്ചെടുത്തു. കൈക്കൂലി ലഭിക്കാത്തതിനാലാണ് ഈ അപേക്ഷകളുടെമേല്‍ നടപടി സ്വീകരിക്കാത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മിക്ക ജില്ലകളിലും കാഷ് ബുക്കില്‍ കൃത്രിമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ചില ജില്ലകളില്‍ രാത്രി വൈകിയും പരിശോധന തുടരുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ കെ.പി. സോമരാജന്റെ നിര്‍ദ്ദേശപ്രകാരം റെയ്ഞ്ച് എസ്.പിമാരായ എസ്. ജോഗേഷ്, ദേവസ്യ, ഭുവനേന്ദ്രന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം
നല്‍കി.

No comments:

Post a Comment