Sunday, April 4, 2010

Criminal Face of India

42 ലക്ഷം ഹവാല പണം പിടിച്ചു, അഞ്ചുപേര്‍ അറസ്റ്റില്‍

Posted on: 04 Apr 2010

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്ന് 42 ലക്ഷം രൂപ ഹവാല പണം പിടികൂടി. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റു ചെയ്തു. കടലൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപത്തുനിന്ന് വെള്ളിയാഴ്ച രാത്രിയാണ് പണം പിടിച്ചെടുത്തത്. നാഗപട്ടണം തട്ടുച്ചേരി സ്വദേശി അല്‍ ഹൈസല്‍ (32), ദിണ്ടിക്കല്‍ സ്വദേശി എ. അഷറഫ് അലി (54), ചെന്നൈയിലെ ബി. ഈശ്വര്‍ (43), അറുപ്പു കോട്ടൈയിലെ അക്ബര്‍ സാദിഖ് (34), കന്യാകുമാരി സ്വദേശി സക്കീര്‍ ഹുസൈന്‍ (38) എന്നിവരാണ് പിടിയിലായത്.

രാത്രി റോന്തു ചുറ്റാനിറങ്ങിയ പോലീസ് സംഘം കടലൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപം സംശയാസ്​പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പരസ്​പര വിരുദ്ധമായ മറുപടിയാണത്രെ ഇവര്‍ നല്‍കിയത്. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്തപ്പോഴാണ് തങ്ങളുടെ കൈവശം കണക്കില്‍പ്പെടാത്ത 42 ലക്ഷം രൂപ ഉള്ളതായി ഇവര്‍ സമ്മതിച്ചത്.

500 ന്റെയും 1000 ത്തിന്റെയും നോട്ടുകെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പണം ഇവര്‍ക്ക് എവിടെനിന്ന് കിട്ടി, ആര്‍ക്കാണ് കൈമാറാനിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു. ശനിയാഴ്ച രാവിലെ ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment