Tuesday, June 29, 2010

ഇന്ത്യക്കാരന് ഓസ്‌ട്രേലിയയില്‍ 17 വര്‍ഷം തടവ്‌

Posted on: 29 Jun 2010


മെല്‍ബണ്‍: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന് ഓസ്‌ട്രേലിയയില്‍ 17 വര്‍ഷം തടവ്. മെല്‍ബണിലെ വിക്ടോറിയന്‍ സുപ്രീംകോടതിയുടേതാണ് വിധി. 2009 മെയ് 7 നാണ് ഓസ്‌ട്രേലിയയിലെ ലേക്ക് വാലിയില്‍ താമസിച്ചിരുന്ന സുഖ് മന്ദര്‍സിങ് ഭാര്യ മൊഹീന്ദര്‍ കൗറിനെ വടി കൊണ്ട് തല്ലിക്കൊന്നത്. 2008 ലാണ് മൊഹീന്ദര്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. ഭാര്യയെ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇയാള്‍ ഇരയാക്കിയിന്നു. തുടര്‍ന്നാണ് ഭാര്യ കൊല്ലപ്പെട്ടത്. സുപ്രീംകോടതി ജഡ്ജ് ടെറി ഫോറസ്റ്റിന്റേതാണ് വിധി. നാല് കുട്ടികളുണ്ട് സുഖ്മന്ദറിന്.

No comments:

Post a Comment