വ്യാജസന്ദേശം: മന്ത്രി ശ്രീമതിയുടെ ഓഫീസിലെ മൂന്ന് പേരെ പുറത്താക്കി
Posted on: 29 Jun 2010
തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദിന്റെ പേരില്‍ വ്യാജ ഫാക്‌സ് സന്ദേശം അയച്ച സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയുടെ ഓഫീസിലെ മൂന്ന് ജീവനക്കാരെ പുറത്താക്കി. മന്ത്രിയുടെ ഒരു അഡീഷണല്‍ പി.എയേയും രണ്ട് ക്ലര്‍ക്കുമാരേയുമാണ് പുറത്താക്കിയത്.
റെയില്‍വെ ടിക്കറ്റ് റിസര്‍വ് ചെയ്യാനായി മന്ത്രി ഇ.അഹമ്മദിന്റെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് പാലക്കാട് റെയില്‍വേ ഓഫീസിലേക്ക് ഫാക്‌സ് അയച്ച സംഭവം വിവാദമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
എമര്‍ജന്‍സി ക്വാട്ട പ്രകാരം സീറ്റ് റിസര്‍വ് ചെയ്യാനായാണ് സന്ദേശം അയച്ചത്. ഫാക്‌സ് വ്യാജമാണെന്ന് സംശയം തോന്നി റെയില്‍വേ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ സന്ദേശം വന്നത് മന്ത്രി ശ്രീമതിയുടെ ഓഫീസില്‍ നിന്നാണെന്ന് കണ്ടെത്തി. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. രണ്ടാഴ്ച്ച മുമ്പാണ് സംഭവമുണ്ടായത്.ഇത് സംബന്ധിച്ച് റെയില്‍വേ പോലീസും കേസെടുത്തിട്ടുണ്ട്.

No comments:
Post a Comment