Monday, June 28, 2010

Terrorist?

ആറു വയസുള്ള ഇന്ത്യന്‍ പെണ്‍കുട്ടി യു.എസ് തീവ്രവാദ പട്ടികയില്‍

Posted on: 28 Jun 2010


വാഷിംഗ്ടണ്‍: തീവ്രവാദ ബന്ധമുണ്ടന്ന സംശയത്തില്‍ ആറു വയസുള്ള ഇന്ത്യന്‍ പെണ്‍കുട്ടി അമേരിക്കയില്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത് വിലക്കുന്ന നോ ഫ്‌ളൈ പട്ടികയില്‍. ഒഹായോ വെസ്റ്റ്‌ലേക്കിലെ ഡോ.സന്തോഷ് തോമസിന്റെ മകള്‍ അലീസ തോമസാണ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ 'നോ ഫ്‌ളൈ' പട്ടികയില്‍ ഇടം പിടിച്ചത്.

അടുത്തിടെ ക്ലീവ്‌ലാന്‍ഡില്‍ നിന്നും മിനിയാപ്പൊളിസിലേക്കുള്ള യാത്രക്കിടെയാണ് അലീസ നോഫ്‌ളൈ പട്ടികയിലുണ്ടന്നും യാത്രയ്ക്ക് കര്‍ശന പരിശോധനകള്‍ നേരിടേണ്ടതുണ്ടന്നും ഡോ.സന്തോഷിനെ ട്രാവല്‍ ഏജന്റ് അറിയിച്ചത്. പരിശോധനകള്‍ക്കു ശേഷം കുട്ടിക്ക് യാത്രാനുമതി ലഭിച്ചെങ്കിലും ഹോംലാന്‍ഡ് സെക്യൂരിറ്റി ബന്ധപ്പെട്ട് വിശദീകരണം തേടേണ്ടതുണ്ടന്ന നിര്‍ദ്ദേശമാണ് ഡോ.സന്തോഷിന് ലഭിച്ചത്.

കുട്ടി നോഫ്‌ളൈ പട്ടികയില്‍ തന്നെയാണന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനാവില്ലന്നുമാണ് ഡോ.സന്തോഷിന് ലഭിച്ച മറുപടി. രണ്ടു വയസുമുതല്‍ അലീസ വിമാനയാത്ര ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലന്നും സഹോദരിയോട് അല്‍പ്പം വഴക്കുണ്ടാക്കാറുണ്ടന്നല്ലാതെ അലീസ നല്ല കുട്ടിയാണന്നും പിതാവ് പറഞ്ഞു.

അമേരിക്കയില്‍ അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെന്ന പോലെ ആഭ്യന്തര വിമാനങ്ങളില്‍ സഞ്ചരിക്കുന്നവരെയും നോ ഫ്‌ളൈ പട്ടിക പ്രകാരം പരിശോധിക്കേണ്ടതുണ്ടെന്ന പുതിയ നിബന്ധനയാണ് അലീസക്ക് പരിശോധന നേരിടേണ്ടി വന്നത്. എന്നാല്‍ ആ പട്ടികയില്‍ എങ്ങനെ ആറു വയസുകാരി അലീസ ഉള്‍പ്പെട്ടുവെന്നതാണ് മാതാപിതാക്കളെ കുഴക്കുന്നത്.

No comments:

Post a Comment