Sunday, June 20, 2010

Terrorism - .in India

ലഷ്‌കര്‍ ഇന്ത്യയിലെ നൂറോളം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു -ഹെഡ്‌ലി

Posted on: 21 Jun 2010


ന്യൂഡല്‍ഹി: പാക് ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ ഇന്ത്യയില്‍ നൂറോളം കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇന്ത്യന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഏജന്റുമാര്‍ ഈ സ്ഥലങ്ങള്‍ നിരീക്ഷിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തിരുന്നതായി ഹെഡ്‌ലി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഒരു ദേശീയ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ കുറ്റസമ്മതം നടത്തിയ ഹെഡ്‌ലിയെ നാലംഗ ഇന്ത്യന്‍ സംഘം ഷിക്കാഗോയിലെത്തിയാണ് ചോദ്യം ചെയ്തത്. വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ മുപ്പതോളം കേന്ദ്രങ്ങളുടെ ഫോട്ടോയും വീഡിയോയും താന്‍ പകര്‍ത്തിയതായി ഏഴുദിവസം നീണ്ട ചോദ്യം ചെയ്യലിനിടെ ഹെഡ്‌ലി വെളിപ്പെടുത്തി. എന്നാല്‍ മറ്റു കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച ലഷ്‌കര്‍ ഏജന്റുമാര്‍ ആരൊക്കെയാണെന്നോ ഏതു രാജ്യക്കാരാണെന്നോ തനിക്കറിയില്ലെന്നും ഹെഡ്‌ലി
പറഞ്ഞു.

No comments:

Post a Comment