സൗദിയില്‍ മാലിന്യടാങ്കില്‍ ശ്വാസംമുട്ടി രണ്ട് മലയാളികളും രക്ഷിക്കാന്‍ ശ്രമിച്ച ആളും മരിച്ചു
Posted on: 21 Jun 2010

തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പള്ളിക്കടവ് റോഡ് അമ്പിളി സെന്ററിലെ പള്ളിക്കടവത്ത് ധര്‍മപാലന്റെ മകന്‍ സുനേഷ് (27), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി സുനില്‍ (38), ഈജിപ്തുകാരനായ ഹാത്തിഫ് എന്നിവരാണ് മരിച്ചത്. സുനിലിന്റെ ബന്ധു രാജേന്ദ്രന്‍ നായര്‍, ഈജിപ്തുകാരനായ അഷറഫ് എന്നിവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
അല്‍കോബാര്‍ നഗരത്തിലെ കോര്‍ണിഷിലുള്ള തമീമി മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ മാലിന്യ ടാങ്കിലാണ് അത്യാഹിതം സംഭവിച്ചത്. ടാങ്കിലെ പമ്പിങ് മോട്ടോര്‍ നന്നാക്കുന്ന പണിയിലായിരുന്നു മെയിന്റനന്‍സ് ജീവനക്കാരായ അഞ്ച് പേരും. ആഴത്തിലുള്ള ടാങ്കിലെ കനത്ത ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. ടാങ്കിനകത്തെ വിഷവായു ശ്വസിച്ചാണ് ദുരന്തമുണ്ടായത്.
ജീവനക്കാര്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ കരുതിയിരുന്നില്ല. ടാങ്കില്‍ ഇറങ്ങുമ്പോള്‍ ശരീരം കയര്‍കൊണ്ട് കെട്ടി ഭൂതലത്തില്‍ നില്‍ക്കുന്നവരുമായി ബന്ധിക്കണമെന്ന നിര്‍ദേശവും പാലിച്ചില്ലെന്ന് പരാതിയുണ്ട്. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ തൊഴിലാളികള്‍ ആഴമുള്ള മാലിന്യ ടാങ്കിനകത്ത് ഇറങ്ങിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കിഴക്കന്‍ പ്രവിശ്യ അഗ്‌നിശമന വിഭാഗം ഔദ്യോഗിക വക്താവ് മന്‍സൂര്‍ ദൂസിരി പറഞ്ഞു.
ഇത്തരം പണികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സുരക്ഷ സംബന്ധിച്ച് വേണ്ടത്ര ബോധവത്കരണം ഇല്ലാത്തതാണ് സമാനസംഭവങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതിന്റെ കാരണമെന്നും അവര്‍ പറയുന്നു. തൊഴിലുടമകള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മൃതദേഹങ്ങള്‍ സെന്‍ട്രല്‍ ആസ്പത്രി മോര്‍ച്ചറിയില്‍. രാജേന്ദ്രന്‍ നായര്‍ കിങ് ഫഹദ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നിലയില്‍ നേരിയ പുരോഗതിയുണ്ട്. സുനേഷ് രണ്ട് മാസം മുമ്പാണ് നാട്ടില്‍ പോയത്. ഇന്ദിരയാണ് സുനേഷിന്റെ അമ്മ. സഹോദരങ്ങള്‍: സുബിന്‍, പ്രേംലാല്‍ (ഖത്തര്‍).
No comments:
Post a Comment