കോട്ടയം: കേരളത്തിലെ വിവിധ ആശുപത്രികളില്‍ ഗുണനിലവാരമില്ലാത്ത മരുന്നു വിതരണം ചെയ്‌തതിന് മുന്‍ മന്ത്രി എം.പി. ഗംഗാധരനടക്കം മൂന്നുപേര്‍ക്കു തടവുശിക്ഷ.
മരുന്നുകമ്പനി ഉടമയായ ഒന്നാം പ്രതി ഗംഗാധരനെയും സ്‌ഥാപനത്തിലെ ഉദ്യോഗസ്‌ഥരും രണ്ടും മൂന്നും പ്രതികളുമായ കെ.പി. വര്‍ഗീസ്, ജേക്കബ് പി. മാത്യു എന്നിവരെയും കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അമീര്‍ അലിയാണ് ആറുമാസത്തെ തടവിനുശിക്ഷിച്ചത്. 5,000 രൂപ പിഴ അടയ്‌ക്കണം.
കോട്ടയം ഡ്രഗ്‌സ് ഇന്‍സ്‌പെക്‌ടര്‍ സി.കെ. മോഹന്‍ദാസ് 1997 ഓഗസ്‌റ്റ് 11ന് കോട്ടയം ജില്ലാ മെഡിക്കല്‍ സ്‌റ്റോറില്‍നിന്നു കണ്ടെടുത്ത മരുന്നിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഗുണനിലവാരമില്ലായ്‌മ ബോധ്യപ്പെട്ടത്. മലപ്പുറത്തെ
ഗാന്‍സന്‍ ഇന്‍ഡ്യ ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്നിന്റെ നിര്‍മാതാക്കള്‍. ആസ്‌മയ്‌ക്കുള്ള മരുന്നായി സാല്‍ബുട്ടമോള്‍ എന്ന ഗുളിക വന്‍തോതില്‍ നിര്‍മിച്ച് ആശുപത്രികളില്‍ വിതരണം ചെയ്‌തിരുന്നു.
പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബീന എം. സുലൈമാന്‍ ഹാജരായി. |
No comments:
Post a Comment