കൊല്‍ക്കത്ത: ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്‌ടറിയില്‍ നിര്‍മിച്ച 5000 റൗണ്ട് തിരകളുമായി മൂന്നുപേര്‍ അറസ്‌റ്റില്‍. ഇവരുടെ കൂട്ടാളിയെന്നു സംശയിക്കുന്ന മറ്റൊരാളും പിടിയിലായിട്ടുണ്ട്. തിരകള്‍ മാവോയിസ്‌റ്റുകള്‍ക്കുവേണ്ടി കടത്തിയതാണോയെന്നു പോലീസ് സംശയിക്കുന്നു.
ദിലീപ് മിശ്ര, രാജേഷ്‌കുമാര്‍ ശര്‍മ, രാം പര്‍വേഷ് പ്രസാദ് എന്നിവരെയാണു തിരകള്‍ കടത്തിയ കാര്‍ സഹിതം കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് മേഖലയില്‍നിന്നു പിടികൂടിയത്.
തോക്കുകട നടത്താന്‍ ലൈസന്‍സുള്ള മഹേഷ്‌കുമാര്‍ സിംഗ് എന്നയാളെയും പിടികൂടിയിട്ടുണ്ട്.
പുനെയ്‌ക്കു സമീപം ഖിര്‍കയിലെ ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്‌ടറിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മിച്ചതാണു തിരകള്‍. ഷോവാ ബസാര്‍ മെട്രോ സ്‌റ്റേഷനില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ച കാര്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സാര്‍ജന്റ് തടയുകയായിരുന്നു.
രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവരില്‍ ഒരാള്‍ കാറില്‍നിന്ന് ഇറങ്ങി. മറ്റു രണ്ടുപേര്‍ കാറുമായി കടക്കുകയും ചെയ്‌തു.
പോലീസ് സാര്‍ജന്റ് ബൈക്കില്‍ പിന്തുടര്‍ന്നു സാഹസികമായി കാര്‍ പിടികൂടി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു തിരകള്‍ കണ്ടെത്തിയത്. ഉടന്‍ പോലീസ് ടാസ്‌ക് ഫോഴ്‌സിനെ വിളിച്ചുവരുത്തി.
ബുര്‍ദ്വാന്‍ പട്ടണത്തില്‍ മാവോയിസ്‌റ്റുകള്‍ക്കു കൈമാറാനുള്ള സ്‌ഫോടകവസ്‌തുക്കളുമായി പോലീസുകാരന്‍ രണ്ടുദിവസം മുമ്പു പിടിയിലായിരുന്നു. |
No comments:
Post a Comment