ബംഗളുരു: 42 കോടി രൂപ ആവശ്യപ്പെട്ട് ശ്രീ ശ്രീ രവിശങ്കറിന്റെ കനകപുര ആശ്രമത്തിലേക്കു ടെലിഫോണില്‍ അജ്‌ഞാതന്റെ സന്ദേശം. പണം നല്‍കിയില്ലെങ്കില്‍ ആശ്രമത്തിനെപ്പറ്റി അപവാദപ്രചരണം നടത്തുമെന്ന ഭീഷണിയും ഇയാള്‍ മുഴക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി മൊബൈല്‍ ഫോണില്‍നിന്നാണു വിളിയെത്തുന്നതെന്ന് ആശ്രമം അധികൃതര്‍ പറഞ്ഞു. കര്‍ണാടക ഡി.ജി.പിക്കും ഐ.ജിക്കും ആശ്രമം അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണു സൂചന.
ഏതാനും ആഴ്‌ചകള്‍ക്കു മുന്‍പ് വെടിവയ്‌പു നടന്നത് ഈ ആശ്രമത്തിന്റെ പരിസരത്തായിരുന്നു. |
No comments:
Post a Comment