മാവോവാദി ആക്രമണത്തില്‍ 26 സി.ആര്‍.പി.എഫ്. ജവാന്മാര്‍ മരിച്ചു.
മാവോവാദികള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ ആഹ്വാനം ചെയ്ത രണ്ടുദിവസത്തെ ബന്ദ് ബുധനാഴ്ച തുടങ്ങാനിരിക്കെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനെത്തിയ സി.ആര്‍.പി.എഫ്. സംഘത്തിനുനേരെയാണ് സായുധരായ മാവോവാദികള്‍ നിറയൊഴിച്ചത്. റോഡിലെ തടസ്സം പരിശോധിച്ച് മടങ്ങുകയായിരുന്നു ഇവര്‍. സമീപപ്രദേശത്തെ കുന്നിന്‍ പുറത്തുനിന്നാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായതെന്ന് സി.ആര്‍.പി.എഫ്. മേധാവി വിക്രം ശ്രീവാസ്തവ ഡല്‍ഹിയില്‍ പറഞ്ഞു. എഴുപതോളം പേരാണ് സി.ആര്‍.പി.എഫ്. സംഘത്തിലുണ്ടായിരുന്നത്.
പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ഭടന്മാരെ അവിടെ നിയോഗിക്കുമെന്ന് ഐ.ജി.ദുവ അറിയിച്ചു. പരിക്കേറ്റവരെ കൊണ്ടുപോകാനും മൃതദേഹം നീക്കം ചെയ്യാനുമായി വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ ആറിന് ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ 75 സി.ആര്‍.പി.എഫ്. ഭടന്മാരും പോലീസുകാരനും മരിച്ചിരുന്നു. തുടര്‍ന്നു മാവോവാദി ശക്തികേന്ദ്രങ്ങളില്‍ പലതവണ സുരക്ഷാസൈനികര്‍ക്കു നേരേ ആക്രമണമുണ്ടായി. ജാര്‍ഗ്രാമിലെ ജ്ഞാനേശ്വരി എക്സ്പ്രസ് ദുരന്തത്തിനു പിന്നിലും മാവോവാദികളാണെന്ന സൂചന ലഭിച്ചിരുന്നു.
No comments:
Post a Comment