വ്യാജമരുന്ന് വില്‍പന: അന്തര്‍ സംസ്‌ഥാന തട്ടിപ്പുസംഘം പിടിയില്‍ |
കുറവിലങ്ങാട്: വ്യാജമരുന്നു വില്‍പന നടത്തിവന്ന അന്തര്‍സംസ്‌ഥാനസംഘം പോലീസിന്റെ പിടിയിലായി. കര്‍ണാടകയിലെ മൈസൂര്‍ നെല്ലൂര്‍പാലാ പക്ഷിരാജപുരം കോളനി സ്വദേശികളായ റീത്ത, ഭര്‍ത്താവ് സെല്‍വം, മണിമാലതി, പ്രജാ വിജേഷ്, ഷിമീല, മല്ലിക എന്നിവരാണ് കാണക്കാരി കുറുമുള്ളൂരില്‍ വലയിലായത്. പ്രതികളെ പാലാ കോടതിയില്‍ ഹാജരാക്കി. കുറവിലങ്ങാട് കോഴാ ഇഞ്ചനാനി നിരപ്പേല്‍ സ്‌കറിയയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പ് പുറത്തായത്. 'കസ്‌തൂരിമാനിന്റെയും അസമിലെ ആള്‍ക്കരടിയുടെയും നെയ്യ്' ആയിരുന്നു പ്രധാന വില്‍പനവസ്‌തു. മറ്റു മൃഗങ്ങളുടെ കൊഴുപ്പാണു തട്ടിപ്പിന് ഉപയോഗിച്ചത്. സഹോദരിമാരായ പ്രഭാ വിജേഷും, ഷിമീലയും വിദേശരാജ്യങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. സംഘത്തിലെ പ്രധാനി ഏറ്റുമാനൂരില്‍ വാടകക്കെട്ടിടം തരപ്പെടുത്തിയാണ് സംഘത്തെ താമസിപ്പിച്ചിരുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. ഒരു മുടിപോലും ഇല്ലാത്തവരില്‍ പോലും മുടി കിളിര്‍ക്കുമെന്ന് പറഞ്ഞാണു തട്ടിപ്പ് നടത്തിയത്. 7500 രൂപയാണ് മരുന്നിന് ഈടാക്കിയത്. ശരീരപുഷ്‌ടി, സ്‌തനവളര്‍ച്ച എന്നിവയ്‌ക്കുള്ള മരുന്നുകളും ഇവര്‍ വില്‍പ്പന നടത്തിയിരുന്നു. കുടുംബിനികളെയാണ് ഇവര്‍ കൂടുതലായി തട്ടിപ്പിനിരയാക്കിയിരുന്നത്. ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ പ്ലാസ്‌റ്റിക്കില്‍ നിര്‍മിച്ച കരടിത്തല, നഖം, കണ്ണ് എന്നിവയും ഇവര്‍ കരുതിയിരുന്നു. |
=====================================svl |
Saturday, October 30, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment