ഒബാമയുടെ സന്ദര്‍ശനം: ഇടതുപക്ഷം പ്രതിഷേധത്തിന്
Posted on: 29 Oct 2010

സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ഫോര്‍വേര്‍ഡ് ബ്ലോക് നേതാവ് ദേബബ്രതാ ബിശ്വാസ്, സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍, ആര്‍.എസ്.പി നേതാവ് അബനി റോയ് എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഭോപ്പാല്‍ ദുരന്തബാധിതര്‍ക്ക് നീതി ലഭ്യമാക്കുക, വാറന്‍ ആന്‍ഡേഴ്‌സണെ ഇന്ത്യക്ക് വിട്ടു നല്‍കുക, ഭോപ്പാല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഡൗ കെമിക്കല്‍സിനോട് ആവശ്യപ്പെടുക, ഇന്ത്യന്‍ വിദേശ നയത്തില്‍ അമേരിക്ക കൈകടത്താതിരിക്കുക, ഇറാഖിലെ അവശേഷിക്കുന്ന അമേരിക്കന്‍ സൈന്യത്തെ ഉടന്‍ തിരിച്ചുവിളിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം.
No comments:
Post a Comment