Saturday, October 30, 2010

ആരാധകന്‍ നമിതയെ തട്ടിയെടുത്തു

ആരാധന തലയ്‌ക്കു പിടിച്ച ആരാധകന്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍ റാണി നമിതയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലിറങ്ങിയ നമിതയെയാണ്‌ സംഘാടകര്‍ അയച്ച വണ്ടിയുടെ ഡ്രൈവര്‍ ചമഞ്ഞ്‌ ആരാധകന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്‌. കരൂരില്‍ ചലച്ചിത്ര നടന്‍ എസ്‌. എസ്‌ രാജേന്ദ്രനെ ആദരിക്കാനായി നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി നമിത ചെന്നൈ വിമാനത്താവളത്തില്‍ നിന്ന്‌ തിരുച്ചിറപ്പള്ളിയിലേക്ക്‌ പോയതായിരുന്നു.

നമിതയോടൊപ്പം അവരുടെ മാനേജര്‍ ജോണുമുണ്ടായിരുന്നു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍നിന്ന്‌ നമിത പുറത്തെത്തിയ ഉടന്‍ ്രൈഡവറുടെ വേഷത്തില്‍ പെരിയസ്വാമി എന്ന യുവാവ്‌ എത്തി. നമിതയെ കൊണ്ടുപോകാനായി സംഘാടകര്‍ അയച്ചതാണെന്ന്‌ അറിയിച്ചു. ഉടനെ നമിതയും ജോണും കാറില്‍ കയറി യാത്ര തുടങ്ങുകയും ചെയ്‌തു. ഇതിനിടെ നമിതയെ കൊണ്ടുപോകാനായി സംഘാടകര്‍ നിയോഗിച്ച യഥാര്‍ഥ ഡ്രൈവര്‍ വിമാനത്താവളത്തില്‍ എത്തി. നമിതയെ കയറ്റി ഒരു കാര്‍ വിമാനത്താവളത്തില്‍ നിന്നു പോയതറിഞ്ഞ്‌, യഥാര്‍ഥ ഡ്രൈവര്‍ നമിതയെ കയറ്റിക്കൊണ്ടു പോയ കാറിനെ അതിവേഗം പിന്തുടരുകയായിരുന്നു. തുടര്‍ന്ന്‌ നമിത സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പെരിയസ്വാമിയെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

നമിതയോടുള്ള കടുത്ത ആരാധനയാണ്‌ തന്നെ ഇത്തരമൊരു തട്ടിക്കൊണ്ടു പോകലിനു പ്രേരിപ്പിച്ചതെന്ന്‌ പെരിയസ്വാമി പോലീസിനോടു പറഞ്ഞു. നടിയ്‌ക്കൊപ്പം കുറച്ചു സമയം ചെവഴിക്കുക മാത്രമായിരുന്നു പെരിയസ്വാമിയുടെ ലക്ഷ്യം. എന്തായാലും ലോക്കപ്പില്‍ കഴിയുമ്പോള്‍ നമിതയോടൊത്ത്‌ ചിലവഴിച്ച കുറച്ചു മിനിറ്റുകളുടെ മധുരസ്‌മരണ അയവിറക്കാന്‍ ആരാധകന്‌ കഴിഞ്ഞേക്കും.(mangalam)

================================================= 

No comments:

Post a Comment