അലക്‌സാന്‍ഡ്രിയ മില്‍സിന് ലോകസുന്ദരിപ്പട്ടം
Posted on: 30 Oct 2010
ബെയ്ജിങ്: ലോകസുന്ദരിപ്പട്ടം അമേരിക്കയിലേക്ക്. മിസ് വേള്‍ഡ്-2010 ആയി അമേരിക്കയുടെ അലക്‌സാന്‍ഡ്രിയ മില്‍സ് തിരഞ്ഞെടുക്കപ്പെട്ടു. മിസ് ബോട്‌സ്വാന രണ്ടാംസ്ഥാനവും മിസ് വെനസ്വേല മൂന്നാം സ്ഥാനവും നേടി. ചൈനയിലെ വിനോദസഞ്ചാരകേന്ദ്രമായ സാനിയയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ 20 സെമി ഫൈനലിസ്റ്റുകളില്‍ നിന്ന് ഏഴ് പേരാണ് ഫെനലിലേക്ക് അര്‍ഹത നേടിയത്. നൂറ്റിപതിനഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യന്‍ സാന്നിധ്യമായ മാനസി ഫൈനല്‍ റൗണ്ടില്‍ എത്താതെ പുറത്തായി.
======================================================
No comments:
Post a Comment