ഹജിനുപോയ മലയാളി മക്കയില്‍ മരിച്ചു |
അമ്പലപ്പുഴ: ഹജ് തീര്‍ഥാടനത്തിനിടെ മലയാളി വൃദ്ധന്‍ മക്കയില്‍ നിര്യാതനായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാംവാര്‍ഡ് കുറവന്‍തോട് വെമ്പാലമുക്ക് ജംഗ്‌ഷനുസമീപം തച്ചേഴത്തുവീട്ടില്‍ മൈതീന്‍കുഞ്ഞ് (74) ആണ് മരിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിഞ്ഞദിവസമാണ് ഇദ്ദേഹം ഹജ് കര്‍മ്മത്തിനായി പുറപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഇന്ത്യന്‍സമയം രാവിലെ 10.30 ന് ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം വൈകിട്ട് മക്കയില്‍ സംസ്‌കരിച്ചു. ഭാര്യ: ആബിത. മക്കള്‍: ഷരീഫ് (മത്സ്യഫെഡ്, ആലപ്പുഴ), ഷാജഹാന്‍ (പ്രിന്‍സിപ്പല്‍, ഐ.ടി.ഐ, പുറക്കാട്), ഷാഫി (ഗവ. സ്‌കൂള്‍, പുന്നപ്ര), ഷാഹിദ (യു.പി സ്‌കൂള്‍, തൈക്കല്‍), ഷാനവാസ് (സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പ്, മാവേലിക്കര). മരുമക്കള്‍: ഫാസില, ബിഷ (പി.ഡബ്ല്യു.ഡി), അബ്‌ദുള്‍ മുബീന്‍ (ഇറിഗേഷന്‍), ദിനാര്‍, ഷംല. |
====================================================== |
Sunday, October 31, 2010
മലയാളി മക്കയില്‍ മരിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment