Sunday, October 31, 2010

ക്വട്ടേഷന്‍ സംഘം കൈ തല്ലിയൊടിച്ചു

ആലുവയില്‍ ക്വട്ടേഷന്‍ സംഘം പാറശാല സ്വദേശിയുടെ കൈ തല്ലിയൊടിച്ചു
ആലുവ: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ പാറശാല സ്വദേശിയായ യുവാവിനു ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു.

പാറശാല തോട്ടംപാറ വിളയില്‍ മുത്തയ്യയുടെ മകന്‍ സൈജുവിനെയാണ്‌ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ശനിയാഴ്‌ച രാത്രി 11ന്‌ ചുണങ്ങംവേലി മഹാറാണി ഓഡിറ്റോറിയത്തിനു സമീപമാണു സംഭവം. അഞ്ചംഗസംഘത്തിന്റെ മര്‍ദനമേറ്റു ചോരയില്‍ കുളിച്ചു വഴിയില്‍കിടന്ന സൈജുവിനെ നാട്ടുകാരാണ്‌ ആശുപത്രിയിലെത്തിച്ചത്‌.

ഹെല്‍ത്ത്‌ ക്ലബില്‍നിന്നു മടങ്ങിയ സൈജുവിനെ വഴിയില്‍ കാത്തുനിന്ന അഞ്ചംഗസംഘം ഇരുമ്പുവടികളുമായി ആക്രമിക്കുകയായിരുന്നു. സൈജുവിന്റെ ഇടതുകൈക്കും വിരലുകള്‍ക്കും ഒടിവുണ്ട്‌. ആലുവയിലുള്ള സഹോദരീഭര്‍ത്താവിന്റെ വീട്ടിലെത്തിയതാണ്‌ സൈജു.

ഇവരുടെ വീടിനോടു ചേര്‍ന്നു നടത്തുന്ന അലമാര നിര്‍മാണശാലയ്‌ക്കെതിരേ ചിലര്‍ മുന്‍പ്‌ എതിര്‍പ്പുയര്‍ത്തിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിച്ചു നടത്തിയ ആക്രമണമാണ്‌ കഴിഞ്ഞദിവസം നടന്നതെന്നാണു പോലീസിന്റെ നിഗമനം.
======================================================

No comments:

Post a Comment