Saturday, October 30, 2010

Elections ---voting in Velom Division.


വേളം ഡിവിഷനില്‍ വോട്ടെടുപ്പ്‌ സമാപിച്ചു.

=================================================
കോഴിക്കോട്‌:തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്‌ വേളം ഡിവിഷനിലെ വോട്ടെടുപ്പ്‌ സമാപിച്ചു. ശരാശരി 75 ശതമാനത്തോളം പോളിംഗ്‌ നടന്നതായാണ്‌ പ്രാഥമിക സൂചനകള്‍. കോഴിക്കോട്‌ ജില്ലാ പഞ്ചായത്തിലെ വേളം ഡിവിഷന്‍, കുന്നുമ്മേല്‍ ബ്ലോക്കിലെ ഏഴ്‌ ഡിവിഷനുകള്‍, തോടന്നൂര്‍ ബ്ലോക്കിലെ ഒരു ഡിവിഷന്‍, വേളം മരുതോങ്കര, കാവിലുംപാറ ഗ്രമപഞ്ചായത്തുകള്‍, ആയഞ്ചേരി, കായക്കൊടി, കുറ്റിയാടി പഞ്ചായത്തുകളിലെ 19 വാര്‍ഡുകള്‍ എന്നിവയടക്കം 65 വാര്‍ഡുകളിലേക്കാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌ നടന്നത്‌. 

വാര്‍ഡ്‌ വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ്‌ വേളത്തെ വോട്ടെടുപ്പ്‌ നീണ്‌ടത്‌.


================================================

No comments:

Post a Comment