നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരിയെ മോചിപ്പിച്ചു
Posted on: 30 Oct 2010
അബുജ: നൈജീരിയയിലെ എകെത്തില്‍ നിന്ന് അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യാക്കാരിയെ മോചിപ്പിച്ചു.
ഒരു എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ ലക്ഷ്മി തോമ്പുഷിനെയാണ് ഒക്ടോബര്‍ 13-ന് തട്ടിക്കൊണ്ടുപോയത്. റിവേഴ്‌സ് ആന്‍ഡ് ഒഗൂണ്‍ പ്രവിശ്യ മുന്‍ മിലിട്ടറി ഗവര്‍ണ്ണറുടെ ഭാര്യ കംഫോര്‍റ്റ് ഇവാങിനെയും ഇവര്‍ക്കൊപ്പം തട്ടിക്കാണ്ടുപോയി. ലക്ഷ്മി തമിഴ്‌നാട് സ്വദേശിയാണ്.
രണ്ടാഴ്ചയ്ക്ക് ശേഷം അക്വാ ഇബോമിലെ തെരുവില്‍ ഇവരെ വ്യാഴാഴ്ച രാത്രി കാറില്‍ നിന്നിറക്കി വിട്ടശേഷം അജ്ഞാതര്‍ കടന്നുകളഞ്ഞു. ഇവരെ മോചിപ്പിക്കാന്‍ വലിയ തുക നല്‍കിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. (mathrubhumi)

============================================
No comments:
Post a Comment