Sunday, October 3, 2010

പ്രായം ചെന്ന ഇരട്ടകള്‍ക്ക്‌ സെഞ്ചുറി!

ബ്രസല്‍സ്‌ : ലോകത്തിലെ പ്രായമേറിയ ഇരട്ടകള്‍ക്ക്‌ 100 വയസു തികഞ്ഞു. ബല്‍ജിയം സ്വദേശികളായ സഹോദരിമാരായ ഗബ്രിയേല്ല വൗഡ്രീമര്‍ - മാരീ ഹെന്‍ഡ്രിക്‌സ് സഹോദരിമാരാണ്‌ (ഒക്‌.2) 100 വയസുപൂര്‍ത്തിയാക്കിയത്‌ . ചാതേയു സൗസ്‌ -ബോയ്‌സ് റിട്ടര്‍മെന്റ്‌ ഹോമിലാണ്‌ ഇപ്പോള്‍ ഇരുവരും താമസിക്കുന്നത്‌ . 28 ബന്ധുക്കളടക്കം ഇരുനൂറോളം പേരാണ്‌ ജന്മദിനാഘോഷത്തിനെത്തിയത്‌ .

വയര്‍ നിറയേ ഷാംപെയ്‌നും ക്രീം കേക്കും കഴിച്ചാണ്‌ ഇരുവരും ജന്മദിനം ആഘോഷിച്ചത്‌ .

ഗബ്രിയേല്ല വൗഡ്രീമര്‍ക്ക്‌ തൊപ്പി കച്ചവടമായിരുന്നു ജോലി. മാരീ അധ്യാപികയും. പ്രായമിത്രയുമായെങ്കിലും ഗിന്നസ്‌ ബുക്കില്‍ പേരുവരാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ല.

മാധ്യമ ശ്രദ്ധ രണ്ടു പേരും ആഗ്രഹിക്കുന്നില്ലെന്ന്‌ റിട്ടര്‍മെന്റ്‌ ഹോം വക്‌താക്കള്‍ അറിയിച്ചു.

നൂറുപിന്നിട്ടെങ്കിലും മക്കളില്ലാത്തതിന്റെ ദുഃഖം ഇന്നും മുത്തശിമാര്‍ക്കുണ്ട്‌ . (mangalam)

No comments:

Post a Comment