റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ ജഡം: കൊലപാതകമെന്ന് ബന്ധുക്കള്‍ |
കായംകുളം: ചേരാവള്ളി ലെവല്‍ക്രോസില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ട എറണാകുളം എടവനക്കാട് പാവോത്തിത്തറയില്‍ അന്‍സി(29)ലിന്റെ മരണം കൊലപാതകമാണെന്ന് സംശയമെന്ന് ബന്ധുക്കള്‍. ട്രെയിനിടിച്ചാല്‍ ഉണ്ടാകുന്ന തരം അംഗഭംഗം ഉണ്ടായിട്ടില്ലെന്നും ട്രെയിനില്‍ നിന്നുവീണു മരിച്ചതാണെങ്കില്‍ ട്രാക്കിന്റെ മധ്യഭാഗത്ത് മൃതദേഹം എങ്ങനെ എത്തുമെന്നുമാണ് ബന്ധുക്കളുടെ സംശയം. എക്‌സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടിയാല്‍ മൃതദേഹം ഛിന്നഭിന്നമാകും. തങ്ങളുടെ അനുവാദം ഇല്ലാതെയാണ് മൃതദേഹം കായംകുളത്ത് പോസ്‌റ്റുമോര്‍ട്ടം നടത്തിയതെന്നും ഇതിനു പിന്നില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ചെന്നൈയില്‍ നിന്നു തിരുവനന്തപുരം എക്‌സ്പ്രസില്‍ തിരിച്ച അന്‍സില്‍ ശനിയാഴ്‌ച പുലര്‍ച്ചെ എത്തുമെന്ന് അറിഞ്ഞ് സഹോദരി ഭര്‍ത്താവ് ഷഹീര്‍ എറണാകുളം സ്‌റ്റേഷനില്‍ കാത്തുനിന്നു. എന്നാല്‍ പുലര്‍ച്ചെ രണ്ടിന് എത്തിയ ട്രെയിനില്‍ ഇയാളെ കണ്ടില്ല. തുടര്‍ന്ന് രാവിലെ പത്തോടെ പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ കായംകുളത്തേക്ക് തിരിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പേ പോസ്‌റ്റ്മോര്‍ട്ടം നടത്തി. തിടുക്കത്തിലുള്ള നടപടി സംശയമുളവാക്കിയതിനാലാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. മൃതദേഹത്തിനരികില്‍ നിന്നു ലഭിച്ച മൊബൈല്‍ ഫോണില്‍ സിംകാര്‍ഡ് ഇല്ലായിരുന്നു. അഞ്ചു വര്‍ഷമായി കൊട്ടിയത്തുള്ള പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാണെങ്കിലും ഇവരുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ട്രെയിനിടിച്ച് തന്നെയാണ് മരണം സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. (mangalam) |
Monday, October 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment