കുട്ടനാട്ടില്‍ വന്‍ വിളനാശം; കര്‍ഷകര്‍ക്ക് കണ്ണീര്‍ |
ആലപ്പുഴ: മഴ തുടരുന്നതുമൂലം കുട്ടനാട്ടില്‍ വന്‍ വിളനാശം. ആയിരക്കണക്കിന് ഏക്കര്‍ സ്‌ഥലത്തെ കൊയ്യാറായ നെല്ല് മഴയില്‍ വീണുകിടക്കുകയാണ്. ദിവസങ്ങളായി വെള്ളത്തില്‍ക്കിടക്കുന്ന നെല്ല് കിളിര്‍ത്തുതുടങ്ങിയത് കര്‍ഷകര്‍ക്ക് വന്‍ നഷ്‌ടത്തിനിടയാക്കും. കൊയ്‌ത്തുയന്ത്രമിറക്കിയാല്‍ താഴ്‌ന്നുപോകുമെന്നതിനാല്‍ കൊയ്‌ത്ത് നിശേഷം മുടങ്ങിയിരിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പ് വേനല്‍മഴയിലുണ്ടായ കൃഷിനാശത്തിന് സമാനമായ ദുരന്തമാണ് ഇക്കുറി കുട്ടനാട്ടില്‍ ആവര്‍ത്തിക്കുന്നത്. നിരവധി പാടശേഖരങ്ങളില്‍ മട വീണിട്ടുണ്ട്. കര്‍ഷകരുടെ ദുരിതം കണക്കിലെടുത്ത് കുട്ടനാടിനെ പ്രളയബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ന്നുകഴിഞ്ഞു. മഴ തുടരുന്ന ആലപ്പുഴ ജില്ലയില്‍ ഇന്നലെ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. 1238 ഹെക്‌ടറിലെ കൃഷി നശിച്ചയിനത്തില്‍ രണ്ടരക്കോടിയുടെ നഷ്‌ടമുണ്ടായതായാണ് ഔദ്യോഗിക കണക്ക്. നിരവധി വീടുകളും മഴയില്‍ തകര്‍ന്നിട്ടുണ്ട്. എ.സി റോഡുള്‍പ്പെടെ നിരവധി റോഡുകളില്‍ വെള്ളം കയറി. |
Thursday, October 7, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment