Monday, October 4, 2010

കനത്ത മഴ

മരണം രണ്ടായി‍
തിരുവനന്തപുരം: സംസ്‌ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്നലെ വൈകിട്ടു മുതല്‍ പെയ്‌ത ശക്‌തമായ മഴയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്നലെ രാത്രി പാലോട്‌ വീടിന്റെ ഭിത്തി തകര്‍ന്നുവീണ്‌ 82 കാരിയായ വൃദ്ധ മരിച്ചിരുന്നു. ഷെരീഫാബീവി എന്ന വൃദ്ധയാണ് പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചത്. കിളിമാനൂരില്‍ ഇന്നു രാവിലെ വീടിന്റെ ഭിത്തി തകര്‍ന്ന്‌ ഒരാള്‍ മരിച്ചു. സത്യഭാമ എന്ന സ്ത്രീയാണ് മരിച്ചത്. കനത്ത മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടലും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന്‌ പലയിടങ്ങഴിലും ഗതാഗതം തടസ്സപ്പെട്ടു. വ്യാപകമായ തോതില്‍ കൃഷിയും നശിച്ചിട്ടുണ്ട്‌.

No comments:

Post a Comment