mathrubhumi
മരിയോ വര്‍ഗാസ് യോസയ്ക്ക് നൊബേല്‍
മരിയോ വര്‍ഗാസ് യോസയ്ക്ക് നൊബേല്‍
Posted on: 07 Oct 2010
സ്‌റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസയ്ക്ക്. പെറുവിയന്‍ എഴുത്തുകാരനായ യോസ ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളാണ് അറിയപ്പെടുന്നത്. ദ ടൈം ഓഫ് ദ ഹീറോ, ദ ഗ്രീന്‍ ഹൗസ്, കോണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍ തുടങ്ങി നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.
എഴുത്തില്‍ പുലര്‍ത്തിയ ഭാവാത്മകതയും അദ്ദേഹത്തിന്റെ ശൈലി സാഹിത്യത്തിന് നല്‍കിയ പുതുമയും കണക്കിലെടുത്താണ് 74 കാരനായ യോസയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. 30 ഓളം നോവലുകളും നിരവധി നാടകങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കൊളംബിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തെക്കേ അമേരിക്കയെ പുരസ്‌കാരം തേടിയെത്തുന്നത്.
1982 ലാണ് മാര്‍കേസിന് പുരസ്‌കാരം ലഭിച്ചത്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് കഴിഞ്ഞാല്‍ മലയാളികള്‍ക്ക് ഏറ്റവും അധികം ഇഷ്ടമുള്ള ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായിരിക്കും യോസ. അധികാരം, ലൈംഗികത, ആത്മീയത എന്നിവയിലൂന്നിയ ആഖ്യാനശൈലിയാണ് മരിയോ വര്‍ഗാസ് യോസയുടെ രചനകളെ പ്രസക്തമാക്കുന്നത്.
ഭിന്ന സവിശേഷതകളുള്ള കഥാപാത്രങ്ങള്‍, വിചിത്രമായ ദേശങ്ങളും ഭൂപ്രകൃതിയും അടക്കം ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസത്തിന്റെ ശൈലീഭാവം തന്നെയാണ് മരിയോ വര്‍ഗാസ് യോസയ്ക്കുമുള്ളത്. അതേസമയം അദ്ദേഹം ആഖ്യാനത്തില്‍ പുതുമകള്‍ പരീക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മിക്കവാറും പുസ്തകങ്ങള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
എഴുത്തില്‍ പുലര്‍ത്തിയ ഭാവാത്മകതയും അദ്ദേഹത്തിന്റെ ശൈലി സാഹിത്യത്തിന് നല്‍കിയ പുതുമയും കണക്കിലെടുത്താണ് 74 കാരനായ യോസയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. 30 ഓളം നോവലുകളും നിരവധി നാടകങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കൊളംബിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തെക്കേ അമേരിക്കയെ പുരസ്‌കാരം തേടിയെത്തുന്നത്.
1982 ലാണ് മാര്‍കേസിന് പുരസ്‌കാരം ലഭിച്ചത്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് കഴിഞ്ഞാല്‍ മലയാളികള്‍ക്ക് ഏറ്റവും അധികം ഇഷ്ടമുള്ള ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായിരിക്കും യോസ. അധികാരം, ലൈംഗികത, ആത്മീയത എന്നിവയിലൂന്നിയ ആഖ്യാനശൈലിയാണ് മരിയോ വര്‍ഗാസ് യോസയുടെ രചനകളെ പ്രസക്തമാക്കുന്നത്.
ഭിന്ന സവിശേഷതകളുള്ള കഥാപാത്രങ്ങള്‍, വിചിത്രമായ ദേശങ്ങളും ഭൂപ്രകൃതിയും അടക്കം ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസത്തിന്റെ ശൈലീഭാവം തന്നെയാണ് മരിയോ വര്‍ഗാസ് യോസയ്ക്കുമുള്ളത്. അതേസമയം അദ്ദേഹം ആഖ്യാനത്തില്‍ പുതുമകള്‍ പരീക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മിക്കവാറും പുസ്തകങ്ങള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
| ||
പുസ്തകങ്ങള്‍ നിറച്ച മുറിയുടെ ഏകാന്തതയില്‍ ബോര്‍ഹസിന്റെ പ്രപഞ്ചത്തിലേക്ക് രഹസ്യമായി കടന്നുചെല്ലുന്നതിനെക്കുറിച്ച് മാറിയൊ വര്‍ഗാസ് യോസ (Mario Vargas Llosa) എഴുതിയിട്ടുണ്ട്: 'സോമര്‍സെറ്റ് മോമിന്റെ റെയിന്‍ എന്ന കഥയിലെ വിരാഗി മാംസത്തിന്റെ മാസ്മരികതയ്ക്ക് വശംവദനാകുന്നതുപോലെ, ബോര്‍ഹസ് സൃഷ്ടിച്ച കാന്തികശക്തിക്ക് ഞാനറിയാതെ കീഴ്‌പ്പെട്ടിരുന്നു. വിസ്മയത്തോടെ മാത്രമേ, എനിക്ക് അദ്ദേഹത്തിന്റെ കഥകളും കവിതകളും ലേഖനങ്ങളും വായിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഞാന്‍ ആചാര്യനായി സങ്കല്പിച്ചിരുന്ന സാര്‍ത്രിനെ വഞ്ചിക്കുംവിധം എന്നില്‍ അഗമ്യഗമനവാഞ്ഛ ജനിക്കുകയും അതില്‍നിന്നും പ്രസരിക്കുന്ന വികലമായ ആഹ്ലാദത്തില്‍ ഞാന്‍ രമിക്കുകയും ചെയ്തു.' കലയുടേയും കാമത്തിന്റേയും രഥ്യകളിലൂടെ സഞ്ചരിച്ചിരുന്ന കാലത്തെപ്പറ്റി എഴുതിയ അദ്ദേഹം, എഴുതുക എന്ന കൃത്യം ഒരിക്കലും അനായാസകരമായിരുന്നില്ലെന്ന് ഓര്‍മിക്കുന്നു. ഓരോ നോവല്‍ എഴുതിപ്പൂര്‍ത്തിയാക്കുമ്പോഴും അതിന്റെ നിര്‍മാണത്തിനായി ചെലവിട്ട ദിവസങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും ഒടുവില്‍ അതിരില്ലാത്ത ആനന്ദത്തിന്റെ കവാടങ്ങള്‍ തുറക്കുന്നതായും യോസ എഴുതുന്നു. അദ്ദേഹം അനുഭവിക്കുന്ന ആ ആനന്ദംതന്നെയാണ്, അദ്ദേഹം എഴുതുന്ന നോവലുകള്‍ വായിക്കുന്നവരും അനുഭവിക്കുന്നത്. വിശ്രുത ചിത്രമെഴുത്തുകാരനായ പോള്‍ ഗോഗിന്റെ മുത്തശ്ശിയിലൂടെ വ്യത്യസ്തമായ ഒരു ലോകത്തിലേക്ക് (ദ് വേ റ്റു പാരഡൈസ്) വായനക്കാരെ കൊണ്ടുപോയ അദ്ദേഹം ദ് ബാഡ് ഗേള്‍ (The Bad Girl) എന്ന പുതിയ നോവലിലൂടെ സ്ത്രീഹൃദയത്തിലേക്ക് ചെറിയൊരു താക്കോല്‍ദ്വാരമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ദ് ഫീസ്റ്റ് ഓഫ് ദ് ഗോട്ടും, ദ് ടൈം ഓഫ് ഹീറോയും പെറുവിന്റെ രാഷ്ട്രീയ ഭൂമികയില്‍ അദ്ദേഹം നിര്‍മിച്ച ഗോപുരങ്ങളായിരുന്നു. ആണ്‍ട് ജൂലിയ ആന്‍ഡ് ദ് സ്‌ക്രിപ്റ്റ്‌റൈറ്റര്‍ എന്ന നോവലാകട്ടെ, ആത്മകഥാംശത്തിന്റെ പൂമണം നിറഞ്ഞതായിരുന്നു. ദ് ബാഡ് ഗേള്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായ ഹൃദയഭൂമിശാസ്ത്രത്തിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. വെളിച്ചവും ഇരുട്ടും നിറഞ്ഞ, പലപ്പോഴും കാല്‍ വഴുതി വീണുപോകുന്ന സ്ത്രീയുടെ ഹൃദയം. അതില്‍ എന്തെല്ലാം അടച്ചുവച്ചിരിക്കുന്നു. ആ അടപ്പുകള്‍ ഓരോന്നായി തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരം പരിശ്രമങ്ങളെ പരിഭ്രമിപ്പിച്ചുകൊണ്ട് കൂടുതല്‍ കൂടുതല്‍ അടപ്പുകള്‍ പ്രത്യക്ഷമാകുന്നതാണ് സ്ത്രീഹൃദയമെന്ന്, ഒരു അമ്പരപ്പോടെ നാം അറിയുന്നു. പാരീസില്‍ ജീവിച്ച് മരിക്കണമെന്ന ഒരൊറ്റ ആഗ്രഹമേ റിക്കാര്‍ദോയ്ക്കുണ്ടായിരുന്നുള്ളൂ. ജനിച്ചുവളര്‍ന്ന പെറുവിനോട് വിട പറഞ്ഞ് പാരീസിലെത്തി ഒരു ട്രാന്‍സ്ലേറ്ററായി ജീവിക്കുന്ന അയാള്‍ ആ കൊച്ചുജീവിതത്തില്‍ സന്തുഷ്ടനായിരുന്നു. സംഭവരഹിതമായ ആ ജീവിതം, അപ്രതീക്ഷിതവും ആകസ്മികവുമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം പാരീസിനോടുള്ള സ്‌നേഹംപോലെ അയാളുടെ മനസ്സില്‍ ഒരു പെണ്‍കുട്ടിയോടുണ്ടായ സ്‌നേഹവും വാടാതെ നിലനിന്നിരുന്നു. എന്നെങ്കിലും ഒരുനാള്‍ സ്‌നേഹമുല്ലയില്‍ പൂവുകള്‍ വിടരുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നോ? റിക്കാര്‍ദോയ്ക്കുതന്നെ, അതേപ്പറ്റി നിശ്ചയമില്ലായിരുന്നു. കണ്ണില്ലാത്ത പ്രണയമൊന്നുമായിരുന്നില്ല. ചെറുപ്പത്തില്‍, നാട്ടില്‍വച്ച് ലിലിയെന്ന ഓമനത്തമുള്ള പെണ്‍കുട്ടിയില്‍ അനുരാഗം ജനിച്ചപ്പോള്‍ അവളെ സ്വന്തമാക്കണമെന്നു റിക്കാര്‍ദോ മോഹിച്ചു. 'ഒരു പശുക്കുട്ടിയെപ്പോലെയായിരുന്നു ലിലിയോട് എനിക്ക് സ്‌നേഹം ജനിച്ചതെ'ന്ന് അയാള്‍ പറയുന്നുണ്ട്. പക്ഷേ, ആ സ്‌നേഹം വിഫലമായി. അത് അയാളെ വിഷാദഗ്രസ്തനാക്കിയില്ലെങ്കിലും, എന്നെങ്കിലും ഒരുനാള്‍ ലിലി തന്റെ ജീവിതത്തിലെത്തിച്ചേരുമെന്ന് അയാള്‍ വിശ്വസിച്ചിരുന്നുവെന്നതായിരുന്നു സത്യം. അങ്ങനെ സംഭവിച്ചപ്പോള്‍, അതില്‍ അയാള്‍ അത്ഭുതപ്പെട്ടില്ല. ഉള്ളില്‍ സന്തോഷിക്കുക മാത്രം ചെയ്തു. ക്യൂബയിലെ വിപ്ലവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരിലൊരാളായിട്ടായിരുന്നു ലിലി വീണ്ടും റിക്കാര്‍ദോയുടെ ജീവിതത്തിലെത്തിയത്. ആര്‍ലറ്റ് എന്ന പേരില്‍. പോള്‍ എന്ന സ്‌നേഹിതനിലൂടെ പരിചയപ്പെട്ട ചെറുപ്പക്കാരനായ റിക്രൂട്ടുകള്‍ക്കിടയില്‍ ആര്‍ലറ്റിനെ തിരിച്ചറിയാന്‍ റിക്കാര്‍ദോയ്ക്ക് പ്രയാസമുണ്ടായില്ല, എന്നാല്‍ പത്തുകൊല്ലം പഴക്കമുള്ള പഴയ ബന്ധം ബോധപൂര്‍വം ഓര്‍മിക്കാതെ ആര്‍ലറ്റ് മാറിനിന്നിരുന്നു. എങ്കിലും പാരീസിലെ ഹ്രസ്വകാല വാസത്തിനിടയില്‍, ചിലിക്കാരിയെന്ന് സ്വയം ഭാവിച്ച് പെറുവിലെത്തിയ ലിലി റിക്കാര്‍ദോയുടെ തിരിച്ചറിയലിന് സ്വയം വിധേയയാവുകയും അയാളുടെ കിടക്ക പങ്കിടുകയും ചെയ്തു. ക്യൂബയില്‍ പോകാതെ റിക്കാര്‍ദോയുമായി ജീവിക്കാന്‍ ആര്‍ലറ്റിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അവളെ മോചിപ്പിക്കാന്‍ വിപ്ലവസംഘടന വിസമ്മതിച്ചു. പിന്നീട് ആര്‍ലറ്റ് പാരീസില്‍ മടങ്ങിവരുന്നത് മദാം റോബര്‍ട്ട് അര്‍നോ ആയിട്ടായിരുന്നു. യുനെസ്‌കോയിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ പത്‌നി. അപ്പോഴും റിക്കാര്‍ദോ അവളെ കണ്ടെത്തി. യുനെസ്‌കോയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍വച്ച് റിക്കാര്‍ദോ ലിലിയെ കാണുമ്പോള്‍ ഒരു പ്രഭ്വിയെപ്പോലെ അവള്‍ അണിഞ്ഞൊരുങ്ങിയിരുന്നു. 'ഇതൊരു ചെറിയ ലോകമല്ലേ?' എന്ന കൊച്ചുവാക്യത്തിലൂടെ റിക്കാര്‍ദോയെ പുണരുമ്പോള്‍ മദാം അര്‍നോയായി മാറിയിരുന്ന ലിലിയുടെ ശരീരത്തില്‍നിന്നും ലാവന്‍ഡറിന്റെ സുഗന്ധം പ്രസരിച്ചിരുന്നുവെന്ന് റിക്കാര്‍ദോ ഓര്‍മിക്കുന്നു. 'എന്റെ ഭര്‍ത്താവ് ഒരു നയതന്ത്ര ഉദ്യോഗസ്ഥനാണ്. ഫ്രഞ്ച് ഡെലിഗേഷനിലാണ് അദ്ദേഹമിപ്പോള്‍. എന്നെ കാത്തിരിക്കുകയാവും അദ്ദേഹം.' അടുത്ത ദിവസം രാവിലെ പതിനൊന്നു മണിക്ക് കാണാമെന്ന് പറഞ്ഞുപോയ മദാം അര്‍നോയുടെ രഹസ്യകാമുകനായി റിക്കാര്‍ദോ മാറുകയായിരുന്നു. അതോടെ അവര്‍ തമ്മിലുള്ള രഹസ്യസമാഗമങ്ങളും നിര്‍വിഘ്‌നം തുടര്‍ന്നു. എന്നാല്‍ ഒരുനാള്‍ അവള്‍ വീണ്ടും അപ്രത്യക്ഷയായി. വിയന്നയിലെ അറ്റോമിക് എനര്‍ജി ഏജന്‍സിയില്‍ ട്രാന്‍സ്ലേറ്ററായി റിക്കാര്‍ദോ പോയപ്പോഴാണ് അവള്‍ പാരീസ് വിട്ടോടിയത്. യുനെസ്‌കോ മന്ദിരത്തിലെത്തി ആരാഞ്ഞ റിക്കാര്‍ദോയോട് അവളുടെ ഭര്‍ത്താവ് പറഞ്ഞു: 'എന്റെ ഭാര്യ എന്നെ വിട്ടുപോയി. ആരോടൊപ്പമാണ് പോയതെന്ന് എനിക്കറിയില്ല. താങ്കളോടൊപ്പമായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്.' ട്രാന്‍സ്ലേറ്റര്‍ എന്ന ജോലിയുടെ ഭാഗമായി ലണ്ടനിലെത്തിയ റിക്കാര്‍ദോ പെറുവിന്റെ എമ്പസ്സിയില്‍വച്ച് സതീര്‍ഥ്യനായിരുന്ന ഹ്വാന്‍ ബററ്റോയെ കണ്ടുമുട്ടി. ഹിപ്പി ചിത്രകാരനായിരുന്നു ബററ്റോ. അയാളിലൂടെയാണ്, വീണ്ടും ലിലിയെ റിക്കാര്‍ദോ കണ്ടുമുട്ടുന്നത്. അപ്പോള്‍ അവള്‍ പന്തയക്കുതിര ഉടമയായ റിച്ചാര്‍ഡ്‌സിന്റെ പത്‌നിയായി മാറിയിരുന്നു. സിഞ്ഞോര്‍ അരിയോസ്റ്റിയെന്ന ധനാഢ്യന്റെ വീട്ടിലെ വിരുന്നിനിടയിലാണ് ഡേവിഡ് റിച്ചാര്‍ഡ്‌സന്റെ ഭാര്യയെന്ന നിലയില്‍ അവള്‍ പ്രത്യക്ഷപ്പെട്ടത്. നാലു കൊല്ലം പിന്നിട്ടിരുന്നുവെങ്കിലും അവളില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അതിമനോഹരമായ വസ്ത്രങ്ങള്‍ അണിഞ്ഞ് പ്രഭുകുലജാതയെപ്പോലെയായിരുന്നു അപ്പോള്‍ അവള്‍. വീണ്ടും അവര്‍ കണ്ടുമുട്ടുകയും രഹസ്യസമാഗമം തുടരുകയും ചെയ്തു. അതും അധികകാലം നീണ്ടില്ല. പഴയകാലബന്ധം കണ്ടുപിടിച്ച റിച്ചാര്‍ഡ്‌സണ്‍ അവളെ ഒഴിവാക്കി. സലോമോന്‍ ടോലിദാനോയെന്ന സഹപ്രവര്‍ത്തകനിലൂടെ ലിലി ജപ്പാനിലുണ്ടെന്ന് അറിയുന്ന റിക്കാര്‍ദോ അവളില്‍ എത്തിപ്പെടാന്‍ പല ശ്രമങ്ങളും നടത്തുന്നു. ജപ്പാന്‍ ഭാഷയിലുള്ള പരിചയമില്ലായ്മ അയാള്‍ക്ക് തടസ്സമായി. അതിനിടയില്‍ യുനെസ്‌കോയില്‍നിന്നും റിട്ടയര്‍ ചെയ്ത ചാംസ് എന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ, സോളിലെ ഒരു കോണ്‍ഫറന്‍സിലെ ട്രാന്‍സ്ലേറ്റര്‍ ജോലി റിക്കാര്‍ദോയ്ക്ക് കിട്ടി. അവിടെനിന്നും ടോക്കിയോയിലെത്തിയ റിക്കാര്‍ദോ അറിയുന്നത്, ഒരു മാഫിയ ബോസ്സിന്റെ വെപ്പാട്ടിയായി അവള്‍ മാറിയെന്നാണ്. ഫോണില്‍ അവളുമായി അയാള്‍ ബന്ധപ്പെട്ടു. അപ്പോള്‍ അവള്‍ ചോദിച്ചു: 'എന്നോട് ഇപ്പോഴും പ്രേമമുണ്ടോ?' അവന്‍ പറഞ്ഞു, 'പൗര്‍ണമി രാത്രികളില്‍ ഞാന്‍ ആകാശത്തുനോക്കിനില്‍ക്കുമ്പോള്‍ നിന്റെ മുഖം അവിടെ ഞാന്‍ കാണുമായിരുന്നു. നിന്റെ കണ്ണുകളില്‍ എന്റെ നിഴല്‍ കാണാനായി പത്തുകൊല്ലം ഞാന്‍ പിന്നിട്ടു. കറുത്ത തേനിന്റെ നിറമുള്ള നിന്റെ കണ്ണുകള്‍.' വീണ്ടും അവര്‍ കണ്ടുമുട്ടി. കുറിക്കോയെന്ന പേരിലായിരുന്നു അപ്പോള്‍ അവള്‍ അറിയപ്പെട്ടിരുന്നത്. ഫക്കുദോയെന്ന മാഫിയ തലവന്‍, അയാളും അവളെ ഉപേക്ഷിച്ചു. അതിനിടയില്‍ അവള്‍ രോഗിയായി മാറിയിരുന്നു. പാരീസില്‍ മടങ്ങിയ, തകര്‍ന്ന് പരവശയായ അവളെ റിക്കാര്‍ദോ സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്തു. വീണ്ടും ആരോഗ്യവതിയായി അവള്‍. വാര്‍ന്നുപോയ സൗന്ദര്യം മടങ്ങിയെത്തി. പിന്നെയും അവള്‍ അപ്രത്യക്ഷയായി. വൃദ്ധനായ ഒരു ധനികനുമായി. അന്‍പതോളം വര്‍ഷങ്ങള്‍ പിന്നിട്ട റിക്കാര്‍ദോ വൈകിയാണ് മനസ്സിലാക്കുന്നത്, അയാള്‍ സ്‌നേഹത്തിന്റെ തുരുത്തില്‍ അനാഥനാണെന്ന്. ശാരീരികമായ അവശതകള്‍ പതുക്കെ തലപൊക്കിയിരുന്നു. ഒരു സ്റ്റേജ് ഡിസൈനറായ മാര്‍സെല എന്ന ചെറുപ്പക്കാരിയുടെ സ്‌നേഹവക്ഷസ്സില്‍ അയാളുടെ ജീവിതം വീണ്ടും തളിരിടുകയായിരുന്നു. മാദ്രീദില്‍ അവളുമൊത്ത് താമസിക്കുമ്പോഴാണ്, ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന് വിശ്വസിച്ചിരുന്ന ബാഡ് ഗേളിനെ റിക്കാര്‍ദോ വീണ്ടും കണ്ടുമുട്ടുന്നത്. മാര്‍സെലയെ അവളുടെ കാമുകന് വിട്ടുകൊടുത്തിട്ട് അയാള്‍ ലിലിയുമായി മടങ്ങി. സന്തോഷമെന്ന മിന്നാമിനുങ്ങിനെ തേടിയലഞ്ഞ അവള്‍ കാന്‍സര്‍ രോഗബാധിതയായി. മരണത്തിന്റെ കാലൊച്ച പതിയെ കേട്ടുതുടങ്ങി. എല്ലാം നഷ്ടപ്പെട്ടെങ്കിലും, റിക്കാര്‍ദോ അവളെ നിരാകരിച്ചില്ല. പിന്നെ മുപ്പത്തേഴ് ദിവസം കൂടിയേ അവള്‍ ജീവിച്ചിരുന്നുള്ളൂ. സെറ്റേ എന്ന സ്ഥലത്ത് ഒരു കുന്നിന്‍മുകളിലെ ചെറിയ വീട്ടില്‍ അവള്‍ താമസിച്ചു. പോക്കുവെയിലേറ്റ തോട്ടത്തില്‍ അലസമായി സല്ലപിച്ചിരുന്നപ്പോള്‍, അവളുടെ കഥ എഴുതുന്നതിനെപ്പറ്റി എന്നെങ്കിലും ആലോചിച്ചിരുന്നോയെന്ന് ലിലി ആരാഞ്ഞു. 'എന്നെ ചീത്തയായി ചിത്രീകരിച്ചാല്‍ എല്ലാ രാത്രിയും എന്റെ പ്രേതം വന്ന് നിന്നെ കാലില്‍ പിടിച്ചുവലിക്കും.' അതിനു മറുപടിയായി അയാള്‍ ചോദിച്ചു: 'അങ്ങനെ എന്തിന് ആലോചിക്കുന്നു.' 'എന്തെന്നാല്‍ ഒരു എഴുത്തുകാരനാവാന്‍ നീ എന്നും ആഗ്രഹിച്ചിരുന്നു. അതിനുള്ള ധൈര്യം ഇല്ലാതെപോയെന്നുമാത്രം. ഇനിയിപ്പോള്‍ നീ ഒറ്റയ്ക്കാവുമല്ലോ, സമയം ശരിക്കും പ്രയോജനപ്പെടുത്താം. എന്റെ നഷ്ടം മനഃശല്യമാകില്ല. ഒന്നുമില്ലെങ്കിലും ഒരു നോവലിനുള്ള വിഷയം ഞാന്‍ തന്നില്ലേ, നല്ലവനേ?' നെഞ്ചു വലിഞ്ഞുമുറുകാതെ ഈ അന്ത്യം വായിച്ചു മുഴുമിപ്പിക്കാന്‍ സാധിക്കില്ല. 'തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു ചെറ്റല്ലിരുണ്ടു മുഖകാന്തിയും കുറഞ്ഞ് ഗതമൗക്തിക ശുക്തിപോല്‍' ആയ ലിലിയുടെ ചിത്രം അത്രവേഗം മനസ്സില്‍നിന്ന് മാഞ്ഞുപോകില്ല. റിക്കാര്‍ദോയും ലിലിയും തമ്മിലുള്ള ബന്ധത്തെ പെറുവിന്റെ രാഷ്ട്രീയജീവിതവും വിവിധ രാജ്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളും അതിവിദഗ്ധമായി കൂട്ടിച്ചേര്‍ത്താണ് യോസ ഈ നോവല്‍ രചി ച്ചിരിക്കുന്നത്. പെറുവില്‍ പ്രസിഡന്റാവാന്‍ മത്സരിച്ച് തോല്‍വിയുടെ കയ്പറിഞ്ഞ യോസയുടെ രണ്ടാം ജീവിതം രാഷ്ട്രീയമാണ്. സാഹിത്യജീവിതത്തെ കീറിമുറിക്കാതെ രാഷ്ട്രീയജീവിതത്തെ എത്ര ഭംഗിയായി അദ്ദേഹം ശിരസ്സിലേറ്റിയിരിക്കുന്നു എന്ന് ഈ നോവല്‍ വായിക്കുമ്പോള്‍ നാം അറിയുന്നു. പുസ്തകം ആവശ്യപ്പെടാം (mathrubhumi) |
No comments:
Post a Comment