ചെന്നൈയില്‍ വാഹനാപകടം: 2 മലയാളി യുവാക്കള്‍ മരിച്ചു |
ചേര്‍ത്തല/കോട്ടയം: ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം അമയന്നൂര്‍ തേമ്പള്ളില്‍ കുടുംബാംഗം പുത്തന്‍പുരയില്‍ ഫിലിപ്പ് മാത്യു (സണ്ണി) വിന്റെ മകന്‍ ജിപ്‌സണ്‍ മാത്യു (ജിന്‍സ്-26), ചേര്‍ത്തല നഗരസഭ 10-ാം വാര്‍ഡില്‍ കുരിശുങ്കല്‍ ക്ലീറ്റസിന്റെ മകന്‍ സിമിന്‍ ക്ലീറ്റസ് (25) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 12-നു നഗരത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ ലോറിയിടിക്കുകയായിരുന്നു. ബി.ടെകിനുശേഷം ചെന്നൈയിലെ സണ്‍ ഓട്ടോമിഷനില്‍ ഉദ്യോഗസ്‌ഥരായ ജിപ്‌സണും സുഹൃത്തും ജോലികഴിഞ്ഞു പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. സിമിനാണു ബൈക്ക് ഓടിച്ചിരുന്നത്. ചെന്നൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ് മോര്‍ട്ടം നടത്തിയ ജിപ്‌സന്റെ മൃതദേഹം ഇന്നു രാവിലെ വീട്ടിലെത്തിക്കും. സംസ്‌കാരം ഇന്നു രാവിലെ 10 ന് അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. മാതാവ്: ജയിനമ്മ മാത്യു (ഐ.ബി.എസ്. തിരുവനന്തപുരം). സഹോദരന്‍: ജീവന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി). അപകടവിവരമറിഞ്ഞു സിമിന്റെ ബന്ധുക്കള്‍ ചെന്നൈയിലേക്കു പോയി. പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും. മാതാവ്: മറിയാമ്മ. സഹോദരന്‍: സിജിന്‍. |
======================================================= |
Thursday, December 23, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment