Tuesday, December 21, 2010

Prithvi II

പൃഥ്വി 2 പരീക്ഷണം വിജയകരം

ബാലസോര്‍(ഒറീസ): അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മധ്യദൂര ബാലിസ്‌റ്റിക്‌ മിസൈല്‍ പൃഥ്വി 2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ചന്ദിപ്പൂരിലെ വിക്ഷേപ കേന്ദ്രത്തിലെ റേഞ്ചില്‍ നിന്ന്‌ രാവിലെ 8.15നായിരുന്നു പരീക്ഷണമെന്ന്‌ പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.

500 വരെ വാഹകശേഷിയുള്ള രണ്ടു മിസൈലുകളാണ്‌ പരീക്ഷിച്ചത്‌. 350 കിലോമീറ്റര്‍ വരെയാണ്‌ രണ്ടു മിസൈലുകളുടെയും ദൂരപരിധി. 
സംയോജിത മിസൈല്‍ വികസന പദ്ധതിയനുസരിച്ച്‌ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ബാലിസ്‌റ്റിക്‌ മിസൈലാണു പൃഥ്വി. ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന, ഒന്‍പതു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുണ്ട്‌ പൃഥ്വിക്ക്‌. സെപ്‌റ്റംബറില്‍ നടത്തിയ പൃഥി 2 മിസൈല്‍ പരീക്ഷണം പരാജയമായിരുന്നു.

================================================

No comments:

Post a Comment