Thursday, December 23, 2010

പുഴുത്തു നാറിയ സര്‍ക്കാര്‍ സംവിധാനം:വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ അംഗീകരിക്കില്ലെന്ന്‌ സപ്ലൈകോ

മായം ചേര്‍ക്കല്‍: വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ അംഗീകരിക്കില്ലെന്ന്‌ സപ്ലൈകോ

തിരുവനന്തപുരം: സ്‌പ്ലൈകോ ഉത്‌പന്നങ്ങളില്‍ മായം ചേര്‍ക്കല്‍ വ്യാപകമാണെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായും അംഗീകരിക്കില്ലെന്ന്‌ സ്‌പ്ലൈകോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ അറിയിച്ചു. രണ്ട്‌ ഉത്‌പന്നങ്ങളില്‍ മാത്രമാണ്‌ മായം ചേര്‍ത്തതായി കണ്ടെത്തിയത്‌. മായം ചേര്‍ത്ത സാധനങ്ങള്‍ ലഭിച്ചാല്‍ ഉപഭോക്‌താവിന്‌ അവ മാറി നല്‍കുകയോ പകരം പണം നല്‍കുകയോ വേണം. മായംചേര്‍ക്കല്‍ കശണ്ടത്തിയ ഉത്‌പന്നങ്ങള്‍ വിപണിയില്‍ നിന്നു പിന്‍വലിക്കാനും തീരുമാനമായതായി സപ്ലൈകോ അറിയിച്ചു.

തേയിലയില്‍ ലോഹത്തരികള്‍ കണ്ടെത്തിയ സംഭവത്തില്‍ തേയില ബോര്‍ഡിനെ സമീപിക്കും. കൊച്ചിന്‍ ടീ ട്രേഡ്‌ ബോര്‍ഡില്‍ നിന്നും ലേലത്തിലാണ്‌ സപ്ലൈകോ തേയില വാങ്ങുന്നത്‌.

ട്രെടാസിന്‍ കണ്ടെത്തിയത്‌ ചെറുപയര്‍ പരിപ്പിലാണ്‌. അത്‌ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ വിതരണം ചെയ്യുന്നതല്ലെന്നും സപ്ലൈകോ അറിയിച്ചു. (mangalam)

=================================================


സപ്ലൈകോ വിവാദം: സര്‍ക്കാരറിയും മുമ്പേ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ചോര്‍ന്നു ?

കൊച്ചി:സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനിലെ ഭക്ഷ്യധാന്യങ്ങള്‍ക്കു ഗുണനിലവാരമില്ലെന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സര്‍ക്കാരറിയും മുമ്പേ ചോര്‍ന്നു. റിപ്പോര്‍ട്ട്‌ തയാറാക്കിയ വിജിലന്‍സ്‌ എസ്‌.പിയുടെ സര്‍വീസ്‌ പശ്‌ചാത്തലം സംശയകരമാണെന്നിരിക്കെ സംഭവത്തേക്കുറിച്ച്‌ വിശദമായ അന്വേഷണം ആവശ്യപ്പെടാന്‍ ഭക്ഷ്യവകുപ്പ്‌ ആലോചിക്കുന്നുണ്ട്‌. (? !) സപ്ലൈകോയിലെ ഇ-ടെന്‍ഡര്‍ സംവിധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടന്നതായാണു പ്രാഥമിക നിഗമനം. ഭക്ഷ്യയോഗ്യമല്ലാത്തതും പുഴുവരിച്ചതുമായ സാധനങ്ങള്‍ വിതരണം ചെയ്‌തു സര്‍ക്കാരിന്റെ കോടികള്‍ തട്ടിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു വിവാദ കരാറുകാരന്റെ നേതൃത്വത്തില്‍ ഇ-ടെന്‍ഡര്‍ സംവിധാനത്തിനെതിരേ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായും സംശയമുയര്‍ന്നിട്ടുണ്ട്‌.

കേസന്വേഷിച്ച വിജിലന്‍സ്‌ എസ്‌.പിക്ക്‌ ഇയാളുമായി ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കും. പോലീസ്‌ അക്കാദമിയിലെ തോക്കു മോഷണവുമായി ബന്ധപ്പെട്ടു നുണ പരിശോധനയ്‌ക്കു വിധേയനാക്കണമെന്നു ക്രൈംബ്രാഞ്ച്‌ നിര്‍ദേശിച്ച എസ്‌.പിയാണു സപ്ലൈകോക്കെതിരേ അന്വേഷണം നടത്തിയത്‌. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ അച്ചടക്ക നടപടികള്‍ക്കു വിധേയനായ ഈ ഉദ്യോഗസ്‌ഥനെ വിജിലന്‍സ്‌ പോലെ തന്ത്രപ്രധാനമായ തസ്‌തികയില്‍ നിയമിക്കുന്നതിനെതിരേ നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ( ! )
സിവില്‍ സപ്ലൈസ്‌ എം.ഡിയായിരുന്ന എ.ഡി.ജി.പി. ജേക്കബ്‌ തോമസാണു വ്യാപക അഴിമതിയെ തുടര്‍ന്ന്‌ സപ്ലൈകോയില്‍ ഇ-ടെന്‍ഡര്‍ സംവിധാനം കൊണ്ടുവന്നത്‌. സപ്ലൈകോ വഴി പുഴുവരിച്ചതും പുഴുത്തുനാറിയതുമായ ഭക്ഷ്യസാധനങ്ങള്‍ വിറ്റ്‌ കോടികള്‍ തട്ടിയ ചില വമ്പന്‍ കരാറുകാര്‍ ഇതോടെ പുറത്തായി. ഇവര്‍ക്കെതിരേ ഒട്ടേറെ കേസുകളും രജിസ്‌റ്റര്‍ ചെയ്‌തു. ഇ-ടെന്‍ഡര്‍ സംവിധാനം കൊണ്ടുവന്നതോടെ സപ്ലൈകോയിലൂടെ വിറ്റഴിക്കുന്ന സാധനങ്ങള്‍ക്കു ഗുണനിലവാരമേറുകയും ഉപഭോക്‌താക്കള്‍ വ്യാപകമായി ഈ സംവിധാനം ഉപയോഗിക്കുകയും ചെയ്‌തുവരികയായിരുന്നു. സപ്ലൈകോ വഴിയുള്ള സാധന വില്‍പന വലിയതോതില്‍ ഉയരുന്നതിനിടെയാണു വിവാദ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കോടതിയിലെത്തിയത്‌.

സപ്ലൈക്കോക്കെതിരേ ഹൈക്കോടതിയെ സമീപിച്ചയാളുടെ ഹര്‍ജിയിലെ അതേ ആരോപണങ്ങള്‍ വിജിലന്‍സ്‌ റിപ്പോര്‍ട്ടിലും ഒത്തുവന്നതോടെയാണു ഗൂഢാലോചനയുണ്ടെന്ന സംശയം ഭക്ഷ്യവകുപ്പില്‍ ബലപ്പെട്ടത്‌.

ഇതേക്കുറിച്ചു വിശദമായി പരിശോധിച്ചുവരികയാണെന്നു ഭക്ഷ്യവകുപ്പിലെ ഒരു ഉന്നതന്‍ അറിയിച്ചു.  (mangalam report)
=================================================

No comments:

Post a Comment