ആള്‍മാറാട്ടം: പോലീസുകാരെ പിരിച്ചുവിട്ടേക്കും |
തൃശൂര്‍: കേരള പോലീസ് അക്കാദമിയില്‍ നീന്തല്‍ പരീക്ഷയ്‌ക്ക് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കനത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ച് മുഖം രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ് നടപടികള്‍ തുടങ്ങി. ആള്‍മാറാട്ടം നടത്തിയ 53 എം.എസ്.പി. കോണ്‍സ്‌റ്റബിള്‍മാര്‍ക്കും അവര്‍ക്കായി നീന്തല്‍ക്കുളത്തിലിറങ്ങിയ മുന്‍ ബാച്ചുകാരായ 53 പേര്‍ക്കുമെതിരേ പിരിച്ചുവിടല്‍ അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതപോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആള്‍മാറാട്ടം നടത്തുന്നതിനുമുമ്പ് ഇവരുടെ പരിശോധനയ്‌ക്ക് മേല്‍നോട്ടം വഹിച്ച ഹെഡ്‌കോണ്‍സ്‌റ്റബിളിനു എതിരെയും നടപടിയുണ്ടാകും. ആള്‍മാറാട്ട സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കേരളപോലീസ് അക്കാദമി ഡയറക്‌ടര്‍ ഡി.ഐ.ജി. ജോസ് ജോര്‍ജ് ഡി.ജി.പിക്കു സമര്‍പ്പിക്കും. ആള്‍മാറാട്ട വിവാദം കേരളാ പോലീസിനെ നാണംകെടുത്തിയ സാഹചര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് എ.ഡി.ജി.പി. ട്രെയിനിംഗ് എസ്. പുലികേശിക്കും ശക്‌തമായ അഭിപ്രായമുണ്ട്. ആള്‍മാറാട്ടത്തെക്കുറിച്ച് അക്കാദമി അധികൃതരോട് എ.ഡി.ജി.പി. യും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ================================================= |
Thursday, December 23, 2010
കേരളം എത്ര സുന്ദരം : പോലീസിലെ ആള്‍മാറാട്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment