അക്രമം പടരുന്നു, നാദാപുരത്ത് ഇന്നുമുതല്‍ നിരോധനാജ്ഞ |
നാദാപുരം: രണ്ടു ദിവസമായി സി.പി.എം- ലീഗ് സംഘര്‍ഷം തുടരുന്ന നാദാപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ പോലീസ് ആക്ട് പ്രകാരം അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമങ്ങള്‍ തടയാന്‍ അയല്‍ ജില്ലകളില്‍നിന്നു കൂടുതല്‍ ഓഫീസര്‍മാരെയും പോലീസിനെയും വ്യന്യസിച്ചിട്ടുണ്ട്. ഇന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് നാദാപുരത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. സമാധാനശ്രമങ്ങള്‍ക്കായി സര്‍വകക്ഷി യോഗം വിളിക്കാനും ധാരണയായി. ഇതിനിടെ ഇന്നലെ സംഘര്‍ഷം നിലനില്‍ക്കുന്ന കുമ്മങ്കോട് വീണ്ടും അക്രമങ്ങള്‍ അരങ്ങേറി. രണ്ട് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. മോട്ടോര്‍ ബൈക്കില്‍ പോകുകയായിരുന്ന വരിക്കോളി ബിയേîാത്ത് ഷൗക്കത്ത് (23), ചെറിയ വാരിക്കോളി റാഷിദ് (22) എന്നിവര്‍ക്ക് മര്‍ദനമേറ്റത്. നാദാപുരം ഗവ.ആശുപത്രിയില്‍ നിന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. ഇവര്‍ സഞ്ചരിച്ച ബൈക്ക് അക്രമിസംഘം തകര്‍ത്തു. റോഡിനടുത്ത തോട്ടില്‍നിന്നു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എമ്മുകാരാണ് അക്രമിച്ചതെന്നു അവര്‍ മൊഴി നല്കി. തിങ്കളാഴ്ച്ച രാത്രി 10.30ന് മൂന്ന് സി.പി.എമ്മുകാര്‍ക്ക് ഇതിനടുത്ത് വച്ച് മര്‍ദനമേറ്റിരുന്നു. ഇതിനു തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവമെന്നു പോലീസ് പറഞ്ഞു. കുറ്റിയാടി സ്റ്റേഷന് പരിധിയിലെ അമ്പലകുളങ്ങരയിലും ചെറിയ പ്രശ്നങ്ങളുണ്ടായി. മൂന്നു വാഹനങ്ങള്‍ തടഞ്ഞു വച്ച് ആക്രമിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സി.പി.എം. നേതാവ് എ.കെ. കണ്ണന്റെ വാഹനത്തിനു നേരെയൂം അക്രമമുണ്ടായി. |
Tuesday, December 21, 2010
അക്രമം പടരുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment