Thursday, December 30, 2010

300 കോടികളുടെ തട്ടിപ്പ് : ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

300 കോടി തട്ടിയ ബാങ്ക്‌ ജീവനക്കാരന്‍ അറസ്‌റ്റില്‍

ഗുഡ്‌ഗാവ്‌: സിറ്റി ബാങ്ക്‌ ശാഖ കേന്ദ്രീകരിച്ചു 300 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശിവരാജ്‌ പുരി (32) അറസ്‌റ്റില്‍. ബാങ്ക്‌ ജീവനക്കാരനായ പുരി വന്‍സാമ്പത്തിക ശേഷിയുള്ള ഇടപാടുകാരെ കബളിപ്പിച്ചാണു കോടികളുടെ നിക്ഷേപം സ്വന്തമാക്കിയത്‌.

ബാങ്കിന്റെ പ്രത്യേക പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ പണം ഇരട്ടിയാകുമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌.

ഇങ്ങനെ സമാഹരിച്ച കോടികള്‍ ഇയാള്‍ വിവിധ ബാങ്കുകളില്‍ തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു.

മികച്ച പെരുമാറ്റത്തിലൂടെ മാന്യതയുടെ പരിവേഷമണിഞ്ഞാണു ശിവരാജ്‌ പുരി തട്ടിപ്പു നടത്തിയിരുന്നത്‌. ഇയാളുടെ വാക്കുകളില്‍ മയങ്ങി 20 കോടിയോളം രൂപ നഷ്‌ടമായ ഒരു ഇടപാടുകാരന്‍ വിശേഷിപ്പിച്ചത്‌ പുരി മാന്യനും 'ദൈവഭയ'മുള്ളതുമായ ചെറുപ്പക്കാരനെപ്പോലെ തോന്നിച്ചെന്നാണ്‌.

വിവാഹിതനെങ്കിലും മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു പുരിയുടെ വാസം. ഇടപാടുകാരുടെ വിശ്വാസമാര്‍ജിക്കാന്‍ ഓഹരി വിപണി നിയന്ത്രകരായ 'സെബി'യുടെ വ്യാജരേഖകള്‍ കാട്ടിയിരുന്നു.

മുത്തച്‌ഛന്റെയും മുത്തശിയുടെയും മാതാവിന്റെയും പേരില്‍ ഉള്‍പ്പെടെ 78 ബാങ്ക്‌ അക്കൗണ്ടുകളാണ്‌ ഇയാള്‍ക്കുണ്ടായിരുന്നത്‌. പിതാവ്‌ രഘുരാജ്‌ പുരിയുടെ ഉടമസ്‌ഥതയിലുള്ള ബ്രോക്കറിംഗ്‌ സ്‌ഥാപനത്തിലൂടെ ഓഹരി വിപണിയിലേക്കും നിക്ഷേപങ്ങള്‍ വകമാറ്റി. ഗുഡ്‌ഗാവ്‌, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ നിക്ഷേപങ്ങളുണ്ടായിരുന്നു.

പുരിക്ക്‌ അക്കൗണ്ട്‌ ഉണ്ടായിരുന്ന ബാങ്കുകളില്‍ എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി, സ്‌റ്റാന്‍ഡേഡ്‌ ചാര്‍ട്ടേഡ്‌, പി.എന്‍.ബി, ആക്‌സിസ്‌, എ.ബി.എന്‍-ആംറോ എന്നിവയും ഉള്‍പ്പെടുന്നു. പുരിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഈ ബാങ്കുകള്‍ക്ക്‌ നോട്ടീസ്‌ അയച്ചതായി പോലീസ്‌ കമ്മിഷണര്‍ എസ്‌.എസ്‌.
======================================================

No comments:

Post a Comment