വ്യാജ വിസയുമായി മലേഷ്യയിലേക്ക് കടക്കാന്‍
ശ്രമിച്ചയാള്‍ പിടിയില്‍
Published on Wednesday, December 22, 2010 - 8:31 AM GMT ( 4 hours 39 min ago)
നെടുമ്പാശേരി: വ്യാജ വിസയുമായി മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. കോഴിക്കോട് ഫാറൂക്ക് സ്വദേശി സക്കീറിനെയാണ് (30) പിടികൂടിയത്. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. ചൊവ്വാഴ്ച രാത്രി എയര്‍ഏഷ്യാ വിമാനത്തില്‍ പോകുന്നതിനായെത്തിയ ഇയാളുടെ പാസ്‌പോര്‍ട്ടില്‍ പതിച്ചിരുന്ന വിസയില്‍ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. ഏഴ് വര്‍ഷത്തിലേറെയായി മലേഷ്യയില്‍ വര്‍ക്‌ഷോപ്പ് ജീവനക്കാരനായി ജോലി ചെയ്തുവരികയാണെന്നും ഓരോ വര്‍ഷവും തനിക്ക് വിസ പുതുക്കി നല്‍കാറുണ്ടെന്നുമാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. സ്‌പോണ്‍സര്‍ തന്നെയാണ് പാസ്‌പോര്‍ട്ടില്‍ വിസ അടിച്ചു നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴിനല്‍കിയെങ്കിലും ഇത് എമിഷ്രേനധികൃതര്‍ വിശ്വസിക്കുന്നില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് ക്രൈംഡിറ്റാച്ചുമെന്റ് കസ്റ്റഡിയില്‍ വാങ്ങും.
========================================================
No comments:
Post a Comment