Thursday, December 23, 2010

പുടിന്റെ പാര്‍ട്ടിക്ക്‌ നേതൃത്വം നല്‍കാന്‍ ചാരസുന്ദരി
റഷ്യന്‍ ചാരസുന്ദരി അന്ന ചാപ്‌മാന്‍ രാഷ്ര്‌ടീയത്തിലേക്ക്‌. റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുടിന്റെ യുണൈറ്റഡ്‌ റഷ്യ പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ നേതൃനിരയിലൂടെയാണ്‌ അന്നയുടെ രാഷ്ര്‌ടീയ പ്രവേശം. റഷ്യയ്‌ക്കുവേണ്ടി അമേരിക്കയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിനു പിടികൂടപ്പെട്ടതോടെയാണ്‌ അന്ന ലോകമെമ്പാടും ശ്രദ്ധനേടിയത്‌.

തുടര്‍ന്ന്‌ മറ്റ്‌ ഒമ്പതു ചാരന്‍മാര്‍ക്കൊപ്പം റഷ്യയിലേക്കു നാടുകടത്തപ്പെട്ട അന്നയ്‌ക്കു വീരോചിതമായ വരവേല്‍പ്പാണ്‌ മാതൃരാജ്യം നല്‍കിയത്‌. വിശിഷ്‌ട സേവനത്തിനു റഷ്യന്‍ പ്രസിഡന്റിന്റെ ഉന്നത സൈനിക ബഹുമതിയും അന്നയ്‌ക്കു ലഭിച്ചിരുന്നു. ഈ ചാരസുന്ദരിയുടെ അര്‍ധനഗ്ന ചിത്രം മാക്‌സിം മാസിക ഒകേ്‌ടാബര്‍ ലക്കത്തില്‍ മുഖചിത്രമാക്കിയിരുന്നു.

റഷ്യന്‍ ചാരസംഘടനയായിരുന്ന കെജിബിയുടെ തലവനായിരുന്നു പുടിന്‍. അതിനാല്‍ത്തന്നെ ചാരപ്രവര്‍ത്തകയായ അന്നയുടെ രാഷ്ര്‌ടീയപ്രവേശം സൂക്ഷ്‌മതയോടെയാണ്‌ വിദഗ്‌ധര്‍ വീക്ഷിക്കുന്നത്‌. എന്നാല്‍, ചാരപ്രവര്‍ത്തനത്തിലെന്നപോലെ റഷ്യന്‍ രാഷ്ര്‌ടീയത്തിലും അന്ന തന്റെ പെണ്ണഴക്‌ ഉപയോഗിച്ച്‌ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണെന്നാണ്‌ എതിരാളികള്‍ ആരോപിക്കുന്നത്‌.

================================================

No comments:

Post a Comment