Sunday, October 3, 2010

ഇന്ത്യക്കാരി വ്യാജഡോക്ടര്‍ ലണ്ടനില്‍ പിടിയില്‍
ലണ്ടന്‍, വെള്ളി, 1 ഒക്‍ടോബര്‍ 2010( 15:03 IST )
=======================================================

ഇന്ത്യക്കാരിയായ വ്യാജ ദന്തഡോക്ടര്‍ ലണ്ടനില്‍ അറസ്റ്റിലായി. കഴിഞ്ഞ ഒമ്പതു വര്‍ഷത്തോളമായി ലണ്ടനിലെ വിവിധ ആശുപത്രികളില്‍ ദന്തഡോക്ടറായി സേവനമനുഷ്ഠിച്ചുവന്ന വിനിഷാ ശര്‍മ്മ(37) ആണ് പൊലീസ് പിടിയിലായത്.

വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കിയാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിന്‍റെ ഒമ്പത് ആശുപത്രികളില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷം വിനിഷ ജോലി ചെയ്തത്. 230000 പൌണ്ട് ശമ്പളയിനത്തില്‍ ഇക്കാലയളവില്‍ വിനിഷ സമ്പാദിക്കുകയും ചെയ്തു.

വിനിഷയുടെ വൈദഗ്ധ്യത്തില്‍ സംശയം തോന്നിയ ഒരു സഹപ്രവര്‍ത്തകന്‍റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. അന്വേഷണത്തില്‍ വിനിഷ ഹാജരാക്കിയ സര്‍ട്ടിഫിക്കേറ്റുകളെല്ലാം വ്യാജമാണെന്ന് വ്യക്തമായി.

ഇന്ത്യയില്‍ നിന്ന് നേടി എന്ന് അവകാശപ്പെടുന്ന മെഡിക്കല്‍ ബിരുദത്തിന്‍റെ സര്‍ട്ടിഫിക്കേറ്റാണ് ആശുപത്രികളില്‍ ഹാജരാക്കിയിരുന്നത്

======================================================.

No comments:

Post a Comment