ഫെംഗ്ഷൂയി വിശ്വാസ പ്രകാരം ദൈവീക ഗുണമുള്ള നാല് ജീവികളാണ് ഡ്രാഗണ്‍, ആമ, വെള്ളക്കടുവ, ഫീനിക്സ് എന്നിവ. ഇതില്‍, ഇപ്പോഴും ധാരാളമായി ഉള്ളത് ആമയാണ്. തന്നെയുമല്ല, ആമയുടെ ദീര്‍ഘായുസ്സും പ്രാധാന്യമര്‍ഹിക്കുന്നു.
മൂന്ന് ആമകള്‍ മൂന്ന് തലമുറകളെയാണ് സൂചിപ്പിക്കുന്നത്. അതായത്, ദീര്‍ഘായുസ്സിനെയും ആരോഗ്യത്തെയും. ആമകള്‍ ഒന്നിനു മേലെ ഒന്നായി ഇരിക്കുന്നത് ഒത്തൊരുമയെ സൂചിപ്പിക്കുന്നു. കുടുംബത്തില്‍ സ്നേഹവും സന്തോഷവും അരക്കിട്ടുറപ്പിക്കാന്‍ ഈ ഭാഗ്യ വസ്തുവിന് കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഈ ഭാഗ്യവസ്തു നിങ്ങളുടെ സൌഹൃദത്തിനും ഉറപ്പ് നല്‍കുമെന്നാണ് വിശ്വാസം. സമാധാനം, സമ്പത്ത്, ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം, സന്താനലബ്ധി, സമൃദ്ധി, ദീര്‍ഘായുസ്സ് എന്നിങ്ങനെ എട്ട് ഗുണങ്ങളാണ് മൂന്ന് ആമകളുടെ രൂപം സൂക്ഷിക്കുന്നത് മൂലം ലഭിക്കുമെന്ന് കരുതുന്നത്.
മൂന്ന് ആമകളുടെ രൂപം സ്വീകരണ മുറിയിലും കിടപ്പ് മുറിയിലും കിഴക്ക് ഭാഗത്തായി വയ്ക്കാം. എന്നാല്‍, കുളിമുറിയിലും അടുക്കളയിലും മറ്റും ഈ ഭാഗ്യ ചിഹ്നം സ്ഥാപിക്കരുത്. (yahoo)
No comments:
Post a Comment