Saturday, October 2, 2010

30 കോടിയുടെ കള്ളക്കടത്ത്‌; 4 പേര്‍ അറസ്‌റ്റില്‍

കൊച്ചി വഴി നടത്തിയത്‌ 30 കോടിയുടെ കള്ളക്കടത്ത്‌; 4 പേര്‍ അറസ്‌റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി 30 കോടി രൂപയുടെ കള്ളക്കടത്ത നടന്നതായി ഡിആര്‍ഐ ഇന്റലിജന്‍സ്‌ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. നാലു മാസം മുന്‍പാണ്‌ ഇതുവഴി കള്ളക്കടത്ത്‌ ആരംഭിച്ചത്‌. 10 തണയായാണ്‌ ഇത്രയും വലിയ കള്ളക്കടത്ത്‌ നടത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നാലു പേര്‍ ഡിആര്‍ഐ കസ്‌റ്റഡിയിലുണ്ട്‌. ഒരാള്‍ ക്ലിയറിങ്‌ ഏജന്റാണെന്നാണ്‌ സൂചന. ഇയാള്‍ കൊച്ചി സ്വദേശിയാണെന്നാണ്‌ സൂചന. മറ്റു മൂന്നു പേര്‍ തമിഴ്‌നാട്ടുകാരാണെന്നും ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നു.

ഇലക്രേ്‌ടാണിക്‌ ഉപകരണങ്ങളുടെ കള്ളക്കടത്ത്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ്‌ സംഘം റെയ്‌ഡ് നടത്തിയിരുന്നു. കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരുടെ പങ്കിനെക്കുറിച്ച്‌ റവ്യൂ ഇന്റലിജന്‍സിന്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്‌. ചെന്നൈയില്‍ ശനിയാഴ്‌ച വാഹനപരിശോധനക്കിടെ കോടികള്‍ വിലമതിക്കുന്ന ഇലക്രേ്‌ടാണിക്‌ ഉപകരണങ്ങളുടെ കള്ളക്കടത്ത്‌ റവന്യൂ ഇന്റലിജന്‍സ്‌ സംഘം പിടികൂടിയിരുന്നു. ചൈന്ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണ്‌ ഇതിനു പിന്നിലെന്നാണ്‌ സംശയിക്കുന്നത്‌. സിംഗപ്പുരില്‍നിന്നാണ്‌ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കൊണ്ടുവന്നിരുന്നത്‌. ഗള്‍ഫ്‌ മേഖലയില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്‌ വഴി കടത്തിയതാണ്‌ സൂചന ലഭിച്ചതിനെ തുടര്‍ന്ന്‌ റവന്യൂ ഇന്റലിജന്‍സ്‌ എയര്‍പോര്‍ട്ടില്‍ റെയ്‌ഡ് നടത്തിയിരുന്നു. കള്ളക്കടത്തു മൂലം സര്‍ക്കാരിന്‌ 10 കോടി രൂപയുടെ നഷ്‌ടമുണ്ടായതായാണ്‌ പ്രാഥമിക വിലയിരുത്തല്‍.

യാ്‌ത്രക്കാരുടെ ബാഗേജ്‌ എന്ന വ്യാജേനയാണ്‌ ഉപകരണങ്ങള്‍ കള്ളക്കടത്ത്‌ നടത്തിയിരുന്നത്‌. കസ്‌റ്റംസ്‌ ചെക്കിങ്ങിനുശേഷം ഇവ സംഘം ഏറ്റെടുക്കും. കള്ളക്കടത്തില്‍ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ പങ്കുള്ളതായി ചിലരേഖകള്‍ റെയ്‌ഡില്‍ കിട്ടിയിരുന്നു. ഇന്നലെ വൈകീട്ട്‌ നാലുമണി മുതല്‍ ഇന്ന്‌ പുലര്‍ച്ചെ രണ്ടുമണി വരെ റെയ്‌ഡ് നടത്തിയിരുന്നു. (mangalam)

No comments:

Post a Comment