PRO
ആഭ്യന്തര ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലമാണ് ആന്ധ്രയും തിരുപ്പതി ക്ഷേത്രവുമെന്ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം അടുത്തിടെ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. താജ്‌മഹല്‍ സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശ് ആണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് 2009ല്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തിയത്.
ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം ആദ്യ 10ല്‍ പോലുമില്ല. ആകെ ആഭ്യന്തര ടൂറിസ്റ്റുകളുടെ 15.75 ശതമാനം ആന്ധ്രയിലെത്തിയപ്പോള്‍ യു പി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ 13.48% സഞ്ചാരികളെത്തി. കഴിഞ്ഞ ടൂറിസം സീസണില്‍ കേരളത്തിലെത്തിയത് 77.89 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകള്‍ മാത്രമാണ്. കേരളത്തിന്‍റെ മാത്രമല്ല മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുളു, മണാലി, ഗോവ എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. 22.09 ലക്ഷം സഞ്ചാരികള്‍ മാത്രമെ ഗോവയിലെത്തിയുള്ളു.
2009ല്‍ 65 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. 2008ല്‍ ഇത് 56.3 കോടിയും 2007ല്‍ 52.7 കോടിയുമായിരുന്നു. 2010ല്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
No comments:
Post a Comment