Tuesday, October 5, 2010

മുഷറഫിന്റെ വെളിപ്പെടുത്തല്‍

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദികളെ പരിശീലിപ്പിക്കാറുണ്ടെന്ന് മുഷറഫ്‌.
Posted on: 05 Oct 2010
=====================================================================

വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ തീവ്രവാദികളെ പരിശീലിപ്പിക്കാറുണ്ടെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ രഹസ്യകേന്ദ്രത്തില്‍ പരിശീലനം നല്‍കുക ചെയ്യുന്ന പതിവുണ്ടെന്നും മുഷറഫ് വെളിപ്പെടുത്തി.

ഇതാദ്യമായാണ് പാക് ഭരണകൂടത്തിന്റെ ഉന്നത പദവിയില്‍ ഇരുന്നിട്ടുള്ള ഒരാള്‍ ഇത്തരമൊരു കുറ്റസമ്മതം നടത്തുന്നത്. ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട ഗ്രൂപ്പുകളാണ് ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജര്‍മന്‍ മാഗസിനായ സ്​പീഗലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയേയും പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയേയും മുഷറഫ് വിമര്‍ശിച്ചു.

പാകിസ്താന്‍ സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ ചെയ്യുന്നതെന്തെന്ന് ജനങ്ങള്‍ക്കറിയാം. പറഞ്ഞു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇന്ത്യ തയ്യാറല്ലെങ്കില്‍ ഏത് രാജ്യവും അത് തന്നെയാണ് ചെയ്യുകയെന്നും തീവ്രവാദ പരിശീലനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഷറഫ് മറുപടി പറഞ്ഞു. (mathrubhumi)
======================================================

No comments:

Post a Comment