സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍ |
അല്ക്കോബാര് (സൗദി): കൊല്ലം ഇരവിപുരം വാളത്തിങ്കല്‍ സ്വദേശി തമ്പുരാന് വെളിയില്‍ അബ്ദുല്‍ റഹ്മാന് ഹുസൈന് മുഹമ്മദിനെ (50) അല്ക്കോബാര് തുഖ്ബയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒരുവര്‍ഷം മുമ്പ് മകളുടെ വിവാഹത്തിന് നാട്ടില്‍ പോയിരുന്നു. കടബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. പെയിന്റിംഗ് ജീവനക്കാരനായിരുന്നു ഹുസൈന് മുഹമ്മദ്. മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ സോഫി. മക്കള്‍: റംസി, റനീഷ് (mangalam) |
Monday, October 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment