Monday, October 4, 2010

കടലില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
പെരിഞ്ഞനം: മതിലകം കൂളിമുട്ടം പൊക്ലായി കടലില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണു സംഭവം. എമ്മാട്‌ കുര്യാപ്പിള്ളി ജൂഡിന്റെയും മിനിയുടേയും മക്കളായ ജിഥിനും(11) മിഥുനും (15)മാണു മരിച്ചത്‌.

സുഹ്യത്തായ റാഫിയോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ആദ്യവട്ടം കുളിക്കുശേഷം കരയ്‌ക്കു വിശ്രമിച്ച മൂന്നുപേരില്‍ രണ്ടുപേര്‍ വീണ്ടും കടലില്‍ ഇറങ്ങുകയായിരുന്നു.

കടലിലെ കുഴിയില്‍വീണ ഇരുവരും തിരയ്‌ക്കുള്ളില്‍ അകപ്പെട്ടു. കൂട്ടുകാര്‍ തിരയില്‍പെട്ടതറിഞ്ഞ റാഫി ഉറക്കെക്കരയുന്നതു കേട്ടാണു നാട്ടുകാര്‍ ഓടിയെത്തിയത്‌. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആദ്യം മിഥുനെ കിട്ടി. പിന്നീട്‌ ഇരുപതു മിനുട്ടുകള്‍ക്കള്‍ക്കുശേഷമാണ്‌ ജിഥിനെ കിട്ടിയത്‌.

മിഥുനെ കിട്ടിയ ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ജിഥിന്റെ നില അപകടകരമായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ്‌ ഇരുവരും മരിച്ചത്‌. (mangalam)

No comments:

Post a Comment