Wednesday, October 6, 2010

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക് തടവ്



ബോസ്റ്റണ്‍: യുഎസില്‍ കമ്പ്യൂട്ടര്‍ വൈറസ് ഉപയോഗിച്ചു ഡാറ്റകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ കംപ്യൂട്ടര്‍ വിദഗ്ധനു ശിക്ഷ . 36 വയസുള്ള രാജേന്ദ്രസിങ് ബാബുഭായ് മക്‌വാനയാണു ശിക്ഷിക്കപ്പെട്ടത്.

2008ല്‍ ഫന്നി മെ എന്ന സാമ്പത്തിക സ്ഥാപനത്തിന്റെ സെര്‍വറില്‍ വൈറസ് പ്രോഗ്രാമുകള്‍ കടത്തിവിട്ടാണ് ഡാറ്റ നശിപ്പിക്കാന്‍ ശ്രമിച്ചത്. ഈ സ്ഥാപനത്തിലെ കരാര്‍ ജോലിക്കാരനായിരുന്നു രാജേന്ദ്രസിങ്.

ഫന്നി മെയിലെ ഒരു മുതിര്‍ന്ന എഞ്ചിനീയറാണ് പ്രോഗ്രാമില്‍ ഒരു അപകടകരമായ സ്‌ക്രിപ്റ്റ് കൂട്ടിച്ചേര്‍ത്ത കാര്യം കണ്ടെത്തിയത്. വൈറസ് അക്രമണം നടന്നിരുന്നെങ്കില്‍ സ്ഥാപനത്തിലെ എല്ലാ വിവരങ്ങളും നശിപ്പിക്കപ്പെടുമായിരുന്നു. രാജേന്ദ്ര സിങ് പത്തുവര്‍ഷം തടവ് അനുഭവിക്കേണ്ടി വരും. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇയാള്‍ ജയിലിലാണ്.(that's malayalam)
 [

No comments:

Post a Comment