PRO
PROസെപ്തംബര്‍ 21-നാണ് മാര്‍ക്കോ ആല്‍ഫെരെസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചില്ലെങ്കിലും മൂന്നാംമുറ പ്രയോഗിച്ചപ്പോള്‍ കുറ്റം ഏറ്റുപറയുകയും വീഡിയോ ടേപ്പുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. ചെറിയ ക്ലാസില്‍ പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം മാര്‍ക്കോ ആല്‍ഫെരെസിന്റെ ലൈംഗികഭ്രാന്തിന് ഇരയായിട്ടുണ്ടെന്ന് ഞെട്ടലോടെയാണ് മാതാപിതാക്കള്‍ അറിഞ്ഞത്.
നൃത്തപഠനത്തിന് എത്തുന്ന കുട്ടികളെ ചോക്കലേറ്റ് കൊടുത്തും പ്രലോഭിപ്പിച്ചും വശീകരിച്ചാണ് ഇയാള്‍ ബാലരതി നടത്തിയിരുന്നത്. നടന്ന സംഭവത്തെ പറ്റി ആരോടും പറയരുതെന്നും പറഞ്ഞാല്‍ മാതാപിതാക്കള്‍ അടിക്കുമെന്നും പിഞ്ചുകുഞ്ഞുങ്ങളെ ഇയാള്‍ ഭീഷണിപ്പെടുത്തി. തങ്ങളുടെ കുട്ടികളുടെ വായിലും മറ്റ് ഭാഗങ്ങളിലും മുറിവേറ്റ പാട് കണ്ടിരുന്നുവെന്നും എന്നാല്‍ നൃത്താധ്യാപകന്റെ ലൈംഗികാക്രമണ ഫലമായാണ് അത് ഉണ്ടായതെന്ന് അറിഞ്ഞിരുന്നില്ലെന്നും ചില മാതാപിതാക്കള്‍ വെളിപ്പെടുത്തി.
ബാലരതിയില്‍ ഏര്‍പ്പെട്ട നൃത്താധ്യാപകനെ പുറത്താക്കാന്‍ സ്കൂള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സ്കൂളില്‍ നിന്ന് പുറത്താക്കലും ജീവപര്യന്തവുമൊന്നും ഇയാളുടെ ക്രൂരതയ്ക്കുള്ള ശിക്ഷയാകില്ലെന്നും ചുരുങ്ങിയത് ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ഇരകളായ കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.
No comments:
Post a Comment