കാബൂള്‍ : അഫ്ഗാനില്‍ സ്വകാര്യ സുരക്ഷ ഏജന്‍സികള്‍ നടത്തുന്ന കോണ്ട്രാക്റ്റര്മാര് താലിബാനു വന്‍ തുകകള്‍ കപ്പം കൊടുക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് സെനറ്റ് ആംഡ് സര്‍വീസ് കമ്മിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രധാനമായും ചരക്കു നീക്കങ്ങള്‍ നടത്തുന്നതിനാണു കപ്പം നല്‍കുന്നത്. ഇതുവഴി പ്രതിവര്‍ഷം കോടിക്കണക്കിനു ഡോളറാണ് അഫ്ഗാനിലെ യുദ്ധപ്രഭുക്കളുടെയും മാഫിയകളുടെയും കീശയിലെത്തുന്നത്. ഇത് യുഎസ് നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ പോരാട്ടത്തിനു കനത്ത വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ട്.
No comments:
Post a Comment