ഒരുകോടി തട്ടിയ കേസില്‍ യുവതിയുടെ വീടുകളില്‍ വ്യാപക റെയ്ഡ്
Posted on: 08 Oct 2010
Posted on: 08 Oct 2010
======================================================
മുംബൈ പോലീസ് കേരളത്തില്‍
മുംബൈ: മുളുണ്ടിലെ പ്രവീണ്‍ ഇലക്ട്രിക്കല്‍സില്‍നിന്ന് 94 ലക്ഷം രൂപയോളം തട്ടിച്ചുമുങ്ങിയ യുവതിയുടെ ചെങ്ങന്നൂരിലെ വീട്ടിലും ബന്ധുവീടുകളിലും മുംബൈ പോലീസ് റെയ്ഡ് നടത്തി. ഉഷ എന്നറിയപ്പെടുന്ന ചെങ്ങന്നൂര്‍ പൊറ്റമേല്‍ക്കാട് കുരിപ്പറമ്പില്‍ തെക്കേതില്‍വീട്ടില്‍ നിര്‍മല തോമസ് ചെക്കുകളില്‍ തിരിമറി നടത്തി പണം വെട്ടിച്ചുവെന്നാണ് കേസ്. മുംബൈ പോലീസ് കേരള പോലീസിന്റെ സഹായത്തോടെയാണ് നിര്‍മലാ തോമസിന്റെ ഹരിപ്പാട് കാരിച്ചാലിലെയും മറ്റും വീടുകളില്‍ റെയ്ഡ് നടത്തിയത്. പോലീസ് വരുന്ന വിവരം ലഭിച്ചതിനെ ത്തുടര്‍ന്ന് ഇവര്‍ രണ്ടുദിവസംമുമ്പ് സ്ഥലം വിട്ടതായി പോലീസിന് വിവരം ലഭിച്ചു.
നിര്‍മലയുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ വീട്ടിലും റെയ്ഡ് നടത്തുകയുണ്ടായി. ആലപ്പുഴയില്‍ നിര്‍മല മൂന്നിടത്ത് സ്ഥലം വാങ്ങിയതിന്റെ രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ മുംബൈയില്‍ ഡോംബിവ്‌ലി ലോധ റീജന്‍സിയിലും ശാന്തിനഗറിലും വാങ്ങിയ ഫ്‌ളാറ്റുകളുടെ രേഖകളും പോലീസ് പിടിച്ചെടുത്തു.
ചൊവ്വാഴ്ച മുതല്‍ ഞങ്ങള്‍ റെയ്ഡ് നടത്തുകയാണ്. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ നിക്ഷേപത്തിന്റെ ചില രേഖകള്‍ ലഭിച്ചിട്ടുണ്ട് -കേസ് അന്വേഷിക്കുന്ന മുളുണ്ട് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മിലേഷ് ജാധവ് പറഞ്ഞു.
ആറുവര്‍ഷമായി അക്കൗണ്ട്‌സ് അസിസ്റ്റന്‍റായി കമ്പനിയില്‍ ജോലി നോക്കിയ നിര്‍മല അടുത്തിടെയാണ് ഗള്‍ഫില്‍ പോകാനെന്നു പറഞ്ഞ് രാജിവെച്ചത്. കഴിഞ്ഞമാസം അക്കൗണ്ട്‌സ് ജനറല്‍മാനേജര്‍ കെ. കുഞ്ഞുമോന്റെ നിര്യാണത്തെത്തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മൂന്നുവര്‍ഷമായി നടന്നുവരുന്ന തിരിമറി തിരിച്ചറിഞ്ഞത് (mathrubhumi)

No comments:
Post a Comment